പ്രദീപ് രംഗനാഥൻ നായകനായ ഡ്രാഗൺ ബോക്സോഫീസിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിക്കുന്നു.
ചെന്നൈ: കോളിവുഡിലെ പുത്തന്‍ താരോദയം പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രമാണ് ഡ്രാഗണ്‍. തെലുങ്കിൽ റിട്ടേൺ ഓഫ് ദി ഡ്രാഗൺ എന്ന പേരിൽ പുറത്തിറങ്ങിയിരുന്നു. ചിത്രം ബോക്സോഫീസില്‍ നൂറുകോടി നേടിയെന്ന് ഔദ്യോഗികമായി തന്നെ അറിയിച്ചിട്ടുണ്ട്.
അശ്വത് മാരിമുത്തു സംവിധാനം ചെയ്ത ഈ ചിത്രം അജിത്തിന്‍റെ വിടമുയാർച്ചിക്ക് സാധിക്കാത്ത നേട്ടം നേടിയെന്നാണ് പുതിയ വാര്‍ത്ത. നോർത്ത് അമേരിക്കൻ ബോക്‌സ് ഓഫീസിൽ ഡ്രാഗൺ 1 മില്യൺ ഡോളർ കടന്നു. ഈ വര്‍ഷം ആദ്യമായാണ് നോർത്ത് അമേരിക്കൻ ബോക്‌സ് ഓഫീസിൽ ഒരു കോളിവുഡ് പടം ഈ നേട്ടം കൈവരിക്കുന്നത്.
അതേ സമയം വന്‍ പ്രതീക്ഷയില്‍ എത്തിയ അജിത്തിന്‍റെ വിടാമുയര്‍ച്ചി ഈ നേട്ടം കൈവരിച്ചിരുന്നില്ല. അതിനാല്‍ തന്നെ യുവ താരത്തിന്‍റെ നേട്ടം ബോക്സോഫീസ് വൃത്തങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നുണ്ട്.
ലവ് ടുഡേ എന്ന ഹിറ്റിന് ശേഷം പ്രദീപ് രംഗനാഥൻ നായകനായി എത്തിയ ചിത്രമാണ് ഡ്രാഗണ്‍. പ്രദീപും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന. പ്രദീപ് സംവിധാനം ചെയ്‍ത് പ്രധാന വേഷത്തില്‍ എത്തിയ ലൗവ് ടുഡേ നിര്‍മിച്ച എജിഎസ് എന്റര്‍ടെയ്‍ൻമെന്റ് തന്നെയാണ് ഡ്രാഗണും നിര്‍മിച്ചിരിക്കുന്നത്.
സംവിധായകൻ ഗൗതം വാസുദേവ് മേനോനൊപ്പം ചിത്രത്തില്‍ മിഷ്‍കിൻ കെ എസ് രവികുമാര്‍, കയാദു ലോഹര്‍, മുരുഗേശൻ, വി ജെ സിന്ധു, ഇന്ദുമതി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ലിയോണ്‍ ജെയിംസാണ് സംഗീത സംവിധാനം.
മഗിഴ് തിരുമേനിയാണ് അജിത്ത് നായകനായ വിടാമുയര്‍ച്ചി ഒരുക്കിയത്. ഇംഗ്ലീഷ് ചിത്രം ബ്രേക്ക് ഡൗണിന്‍റെ റീമേക്കായ ചിത്രം ലൈക്ക പ്രൊഡക്ഷനാണ് നിര്‍മ്മിച്ചത്. അനിരുദ്ധ് ആയിരുന്നു ചിത്രത്തിന്‍റെ സംഗീതം.
വിടാമുയര്‍ച്ചി നേടിയത്?, ഇനി ഒടിടിയിലേക്ക്, ടീസര്‍ പുറത്തുവിട്ടു
തമിഴകത്ത് വൻ സര്‍പ്രൈസ്, യുവ താരം ഞെട്ടിക്കുന്നു, ഡ്രാഗണ്‍ നേടിയ തുക
