എന്നാലും പയ്യന്‍സ് തലയെ തന്നെ തെറിപ്പിച്ചല്ലോ! : മൂന്ന് ആഴ്ചയില്‍ ഡ്രാഗണിന്‍റെ നേട്ടം വേറെ ലെവല്‍
അശ്വത് മരിമുത്തു സംവിധാനം ചെയ്ത ഡ്രാഗൺ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു.

ചെന്നൈ: അശ്വത് മരിമുത്തു സംവിധാനം ചെയ്ത ഡ്രാഗൺ സിനിമയില്‍ പ്രദീപ് രംഗനാഥനാണ് മുഖ്യവേഷത്തില്‍ എത്തിയത്. ഒപ്പം തന്നെ പ്രദീപ് ചിത്രത്തിന്‍റെ സഹരചിതാവ് കൂടിയായിരുന്നു. എ.ജി.എസ് എന്‍റര്‍ടെയ്മെന്‍റ് നിർമ്മിച്ച ഈ ചിത്രത്തിൽ പ്രദീപ് രംഗനാഥനോടൊപ്പം അനുപമ പരമേശ്വരൻ, കയാഡു ലോഹര്‍ എന്നിവർ മുഖ്യ നായികാവേഷങ്ങളിൽ എത്തിയിരുന്നു. ആര്‍ജെ സിദ്ദു, ഹർഷദ് ഖാൻ, മിഷ്കിൻ, കെ.എസ്. രവികുമാർ, ഗൗതം മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിൽ അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ലിയോൺ ജെയിംസ് ആണ്.
ഫെബ്രുവരി 21-ന് റിലീസ് ചെയ്ത ഡ്രാഗണ്‍ ഒപ്പം റിലീസ് ചെയ്ത ധനുഷിന്‍റെ നീക്ക് എന്ന ചിത്രത്തിനെ ആദ്യദിവസം മുതല്‍ പിന്നിലാക്കി മുന്നേറുകയായിരുന്നു. ഡ്രാഗണ്‍ ബോക്സ് ഓഫീസിൽ വന്‍ കുതിപ്പാണ് നടത്തിയത്. ആദ്യ ആഴ്ചയിൽ തന്നെ 100 കോടി രൂപ ഗ്രോസ് നേടിയ ചിത്രം തമിഴ് മാത്രമല്ല, തെലുങ്കിലും നല്ല പ്രതികരണം നേടിയിട്ടുണ്ട്.
പ്രദീപ് രംഗനാഥന്‍റെ തുടര്‍ച്ചയായ രണ്ടാമത്തെ ചിത്രമാണ് 100 കോടി രൂപ വരുമാനം നേടുന്നത്, അദ്ദേഹത്തിന്റെ സംവിധാന പ്രവർത്തനമായ "ലവ് ടുഡേ" ഈ നേട്ടം കൈവരിച്ചിരുന്നു. തമിഴ് സിനിമയില്‍ തന്റെ ആദ്യ രണ്ട് ചിത്രങ്ങളിലും 100 കോടി രൂപ വരുമാനം നേടിയ യുവതാരമായി പ്രദീപ് രംഗനാഥൻ മാറിയിരിക്കുകയാണ്. ഡ്രാഗൺ ഇപ്പോൾ തിയേറ്ററുകളിൽ മൂന്ന് ആഴ്ചകൾ പൂർത്തിയാക്കിയിരിക്കുകയാണ്.
ഇപ്പോള്‍ ഡ്രാഗൺ വലിയൊരു നാഴികകല്ല് പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ വർഷം ആദ്യം അജിത്തിന്‍റെ വിഡാമുയര്‍ച്ചി 137 കോടി രൂപ ഗ്രോസ് നേടി ഈ വര്‍ഷം ഇതുവരെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രമായി മാറിയിരുന്നു. ഡ്രാഗൺ ഇപ്പോൾ ഈ റെക്കോർഡ് മറികടന്നിരിക്കുകയാണ്. ഈ വർഷത്തെ ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ തമിഴ് ചിത്രമായി ഇപ്പോള്‍ ഡ്രാഗണ്‍ മാറി. ഈ വാരാന്ത്യത്തിലും വലിയ വെല്ലുവിളികള്‍ ഒന്നും ഇല്ലാത്ത ഡ്രാഗണ്‍ 150 കോടിയിലേറെ കളക്ഷന്‍ നേടും എന്നാണ് വിവരം.
ദിലീപ് ചിത്രം 'പ്രിൻസ് ആൻഡ് ഫാമിലി' യിലെ ഗാനം സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗിൽ ഒന്നാമത്
ഡ്രാഗണിലെ കീര്‍ത്തിയാകാൻ തീരുമാനിച്ചത് ആ താരത്തെ, സംവിധായകന്റെ വെളിപ്പെടുത്തല്‍
