ക്ലിക്ക് ആയോ സൗബിന്‍- ബേസില്‍ കോമ്പോ? 'പ്രാവിന്‍കൂട് ഷാപ്പ്' ആദ്യ ദിനം നേടിയത്; കണക്കുകള്‍ ഇതാ
നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ സംവിധാനം

മലയാള സിനിമയില്‍ നിന്നുള്ള ഏറ്റവും പുതിയ ശ്രദ്ധേയ റിലീസുകളില്‍ ഒന്നാണ് പ്രാവിന്‍കൂട് ഷാപ്പ്. കൗതുകമുണര്‍ത്തുന്ന പേരില്‍ എത്തിയിരിക്കുന്ന ചിത്രത്തിന്‍റെ സംവിധാനം നവാഗതനായ ശ്രീരാജ് ശ്രീനിവാസനാണ്. സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം അൻവർ റഷീദ് എന്റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറിൽ അൻവർ റഷീദ് ആണ്. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ഇന്നലെ ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഓപണിംഗ് കളക്ഷന്‍ സംബന്ധിച്ച കണക്കുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് അനുസരിച്ച് ചിത്രം ആദ്യദിനം നേടിയിരിക്കുന്നത് 1.35 കോടി ആണ്. ഇന്ത്യയിലെ നെറ്റ് കളക്ഷന്‍ ആണ് ഇത്. ചാന്ദ്‌നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് വർമ്മ, നിയാസ് ബക്കർ, രേവതി, വിജോ അമരാവതി, രാംകുമാർ, സന്ദീപ്, പ്രതാപൻ കെ എസ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരിക്കുന്നു. വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗ് ഷഫീഖ് മുഹമ്മദ് അലിയാണ്.
ഡാര്‍ക്ക് ഹ്യൂമര്‍ ശൈലിയിൽ എത്തിയിരിക്കുന്ന ചിത്രമാണ് ഇത്. ഗാനരചന മുഹ്സിൻ പരാരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എ ആര്‍ അന്‍സാർ, പ്രൊഡക്ഷന്‍ കണ്‍ട്രോളർ ബിജു തോമസ്, പ്രൊഡക്ഷന്‍ ഡിസൈനർ ഗോകുല്‍ ദാസ്, കോസ്റ്റ്യൂംസ് സമീറ സനീഷ്, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അബ്രു സൈമണ്‍, സൗണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ്, ആക്ഷൻ കലൈ കിംഗ്സണ്‍, കളറിസ്റ്റ് ശ്രീക് വാര്യർ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, സ്റ്റില്‍സ് രോഹിത് കെ സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോ ടൂത്ത്സ്, വിതരണം എ ആന്റ് എ എന്റര്‍ടെയ്ന്‍മെന്‍റ്സ്.
ALSO READ : 'ലവ്ഡെയില്‍' ഫെബ്രുവരി 7 ന് തിയറ്ററുകളിലേക്ക്