Asianet News MalayalamAsianet News Malayalam

ആദ്യദിനം പണംവാരിയത് ആര് ? ബോക്സ് ഓഫീസിൽ നസ്ലിൻ, ടൊവിനോ ചിത്രങ്ങൾ ഏറ്റുമുട്ടിയപ്പോൾ

ഡിമാന്റ് മാനിച്ച് പ്രേമലുവിന്  എക്സ്ട്രാ 30 സ്ക്രീനുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 

premalu and anweshippin kandethum movie first day collection naslen, tovino thomas rn
Author
First Published Feb 10, 2024, 9:29 AM IST

ഫെബ്രുവരി മാസത്തിലെ രണ്ടാമത്തെ വെള്ളിയാഴ്ചയായിരുന്നു ഇന്നലെ. സ്വാഭാവികമായും ഒരുപിടി സിനിമകൾ ഇന്നലെ തിയറ്ററുകളിൽ എത്തി. ഇക്കൂട്ടത്തിൽ പ്രധാന ചിത്രങ്ങളായിരുന്നു നസ്ലിന്റെ പ്രേമലുവും ടൊവിനോ തോമസിന്റെ അന്വേഷിപ്പിൻ കണ്ടെത്തും എന്നിവ. രണ്ട് ചിത്രങ്ങൾക്കും ഭേദപ്പെട്ട മികച്ച പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നതും. ഈ അവസരത്തിൽ യുവതാര സൂപ്പർതാര ചിത്രങ്ങൾക്ക് ആദ്യ ദിനം ലഭിച്ച കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. 

പ്രമുഖ ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ഒരുകോടിയോളം രൂപയാണ് അന്വേഷിപ്പിൻ കണ്ടെത്തും നേടിയിരിക്കുന്നത്. ആദ്യകാല കണക്കുകളാണിത്. ഇപ്പുറത്ത് പ്രേമലു 90 ലക്ഷത്തിൽ കൂടുതൽ അല്ലെങ്കിൽ ഒരു കോടി അടുപ്പിച്ച് നേടിയെന്നാണ് പറയപ്പെടുന്നത്. ആദ്യ ദിന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇന്നുമുതൽ ബോക്സ് ഓഫീസ് കളക്ഷനിൽ വലിയ തോതിൽ മാറ്റം വരാൻ സാധ്യതയേറെയാണ്. പ്രത്യേകിച്ച് പ്രേമലു എന്ന ചിത്രത്തിന്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ആണ് രോമാഞ്ചം എന്ന ഹിറ്റ ചിത്രം റിലീസ് ചെയ്തത്. അതുപോലൊരു ഹിറ്റിന് പ്രേമലും കളമൊരുക്കുന്നെന്ന് പറയുന്നവരും ഉണ്ട്. എന്തായാലും സിനിമകളുടെ പോക്ക് എങ്ങോട്ടാണെന്ന് വീക്കെൻഡ് ആകുമ്പോഴേക്കും വ്യക്തമാകും. 

ഭാവനാ സ്റ്റുഡിയോസിന്റെ ബാനറില്‍ ഗിരീഷ്‌ എ ഡി സംവിധാനം ചെയ്ത ചിത്രം പ്രമേലു. നസ്ലിൻ, മമിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയിരുന്നു. ഡിമാന്റ് മാനിച്ച് പ്രേമലുവിന്  എക്സ്ട്രാ 30 സ്ക്രീനുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഡെയ് എന്നടാ പണ്ണപോറെ ? ക്രൗൺ അടിച്ചു മാറ്റണം, ദേവയെ റിക്രൂട്ട് ചെയ്തോ വർമൻ ? ചൂടുപിടിച്ച ചർച്ച

ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും.  തീയറ്റര്‍ ഓഫ് ഡ്രീംസിന്‍റെ ബാനറിലാണ് നിർമ്മാണം. ടൊവിനോയ്ക്ക് ഒപ്പം സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി തുടങ്ങി നിരവധി പേർ പ്രധാന വേഷത്തിൽ എത്തിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

Follow Us:
Download App:
  • android
  • ios