Asianet News MalayalamAsianet News Malayalam

Annaatthe Box Office| രജനീകാന്തിന്റെ ‘അണ്ണാത്തെ‘ വമ്പന്‍ ഹിറ്റിലേക്കോ? രണ്ട് ദിവസത്തിൽ ചിത്രം നേടിയത്

ഒരിടവേളയ്‍ക്ക് ശേഷം കേരളത്തിലെ തിയറ്ററുകളെ ആവേശത്തിലാക്കാൻ അണ്ണാത്തെയ്‍ക്ക് കഴിഞ്ഞിട്ടുണ്ട്. 

Rajinikanth Film annaatthe cross 100 Crore in Just two Days
Author
Chennai, First Published Nov 6, 2021, 6:54 PM IST
  • Facebook
  • Twitter
  • Whatsapp

കൊവിഡിന് ശേഷം വീണ്ടും തുറന്ന തിയറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് രജനീകാന്തിന്റെ(Rajinikanth) അണ്ണാത്തെ(Annaatthe). സിരുത്തൈ ശിവയുടെ സംവിധാനത്തിലുള്ള ചിത്രത്തിന് ബോക്സ് ഓഫീസില്‍( Box Office) മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസത്തിനകം ലോകമെമ്പാടുമായി ചിത്രം 100 കോടി നേടിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

ആദ്യ ദിനം തന്നെ ചിത്രം 70 കോടി നേടിയെന്നാണ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ നിന്ന് മാത്രം ആദ്യ ദിനം 35 കോടിയോളം നേടിയെന്നും ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലന്‍ പുറത്തുവിട്ട കണക്കില്‍ പറയുന്നു.112.82 കോടിയാണ് ഇതുവരെ ചിത്രം നേടിയത്. 

വലിയ ബജറ്റില്‍ നിര്‍മിച്ച ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യാതെ തിയേറ്റര്‍ റിലീസ് തെരഞ്ഞെടുക്കുകയായിരുന്നു. രജനി ആരാധകരെ ത്രസിപ്പിക്കുന്ന വിധത്തില്‍ മാസ്, ആക്ഷന്‍, കോമഡി, ഫാമിലി എലമെന്റുകള്‍ ചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Annaatthe Review|രജനികാന്തിന്റെ 'അണ്ണാത്തെ' എങ്ങനെയുണ്ട്?, ഇതാ പ്രേക്ഷകരുടെ പ്രതികരണങ്ങള്‍

രജനീകാന്തിന്റേതടക്കമുള്ള മുൻ മാസ് ചിത്രങ്ങളുടെ മാതൃകയില്‍ തന്നെയാണ് അണ്ണാത്തെ എന്നും പ്രതികരണങ്ങളുണ്ട്. കേരളത്തിലെയും തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്‍തിട്ടുണ്ട്. ഒരിടവേളയ്‍ക്ക് ശേഷം കേരളത്തിലെ തിയറ്ററുകളെ ആവേശത്തിലാക്കാൻ അണ്ണാത്തെയ്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. മലയാളി താരം കീര്‍ത്തി സുരേഷും പ്രധാന വേഷത്തില്‍ എത്തുന്ന അണ്ണാത്തെയില്‍ നയൻതാര, ഖുശ്‍ബു, മീന, പ്രകാശ് രാജ്, സൂര്യ തുടങ്ങി ഒട്ടേറെ പേരുണ്ട്.

Follow Us:
Download App:
  • android
  • ios