കൂലിയുടെ അഡ്വാൻസ് കളക്ഷൻ റിപ്പോര്‍ട്ട്.

രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് കൂലി. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ആദ്യമായി രജനികാന്ത് നായകനാകുന്നു എന്നതാണ് കൂലിയുടെ പ്രധാന ആകര്‍ഷണം. അതുകൊണ്ടുതന്നെ കൂലിയുടെ അഡ്വാൻസ് ബുക്കിംഗ് കളക്ഷനും വൻ കുതിപ്പാണ് നടത്തുന്നത്. ഇതുവരെയായി അഡ്വാൻസ് ബുക്കിംഗില്‍ 69 കോടി രൂപ കൂലി നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സിനിട്രാക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Add Asianetnews as a Preferred SourcegooglePreferred

ഒരുപാട് പ്രതീക്ഷകളുള്ള ചിത്രമാണ് കൂലിയെന്ന് അനിരുദ്ധ് രവിചന്ദര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇത് രജനികാന്ത് സാറിന്റെ ചിത്രമാണ്. ഞാനും അദ്ദേഹവും ഒന്നിച്ച സിനിമകളൊക്കെ സൂപ്പര്‍ ഹിറ്റുകള്‍ ആയിരുന്നു. അതുപോലെ തന്നൊയാണ് ലോകേഷ് കനകരാജും. രജനികാന്തും ലോകേഷ് കനകരാജും ഒന്നിക്കുന്ന ആദ്യ ചിത്രവുമാണ് ഇത്. ട്രെയിലര്‍ പോലും പുറത്തിറക്കിയില്ലെങ്കിലും ചിത്രത്തില്‍ വലിയ പ്രതീക്ഷകളാണ്. കൂലി ലോകേഷിന്റെ തിരക്കഥയിലെ മികവും പ്രകടമാക്കുന്ന ചിത്രം ആയിരിക്കും. ഇത് ഒരു ഇന്റലിജെന്റ് ഫിലിം ആയിരിക്കും എന്നും അനിരുദ്ധ് രവിചന്ദര്‍ വ്യക്തമാക്കി. ഓഗസ്റ്റ് 14നാണ് രജനികാന്ത് നായകനായ ചിത്രം പ്രദര്‍ശനത്തിന് എത്തുക. സ്റ്റൈല്‍ മന്നൻ രജനികാന്തിന്റേതായി ഒടുവില്‍ വന്നത് വേട്ടയ്യനായിരുന്നു. സംവിധായകൻ ടി ജെ ജ്ഞാനവേലായിരുന്നു.

സംവിധായകൻ ലോകേഷ് കനകരാജിന്റേതായി ഒടുവിലെത്തിയ ചിത്രം വിജയ് നായകനായി വേഷമിട്ട ലിയോയാണ്. സംവിധായകൻ ലോകേഷ് കനകരാജിന്റെ ഒരു ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷിച്ചതിനും അപ്പുറമുള്ള ഒരു വിജയമാണ് നേടാനായത് എന്നായിരുന്നു ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. തമിഴകത്ത് ഇൻഡസ്‍ട്രി ഹിറ്റാകാനും വിജയ് ചിത്രം ലിയോയ്‍ക്ക് സാധിച്ചു. ദളപതി വിജയ്‍യുടെ ലിയോയുടെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും നേരത്തെ ഒരു റിപ്പോര്‍ട്ടുണ്ടായിരുന്നു.

വിജയ്‍യുടെ ലിയോ ആഗോളതലത്തില്‍ 620 കോടി രൂപയിലധികം നേടിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തിയിരിക്കുന്നു എന്ന ഒരു പ്രത്യേകതയും ലിയോയ്‍ക്കുണ്ടായിരുന്നതിനാല്‍ ആരാധകര്‍ കാത്തിരുന്നിരുന്നതായിരുന്നു. സത്യ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ വിജയ്‍യുടെ നായികയായി തൃഷ എത്തിയത്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തില്‍ അര്‍ജുൻ, സാൻഡി മാസ്റ്റര്‍, മാത്യു, മനോബാല, പ്രിയ ആനന്ദ്, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ് കൃഷ്‍ണൻ, ശാന്തി മായാദേവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി തുടങ്ങിയവരും വേഷമിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക