തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്ത് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ദര്‍ബാര്‍. തമിഴകത്തിന്റെ ഹിറ്റ് സംവിധായകൻ എ ആര്‍ മുരുഗദോസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം തിയേറ്ററിലെത്തിയപ്പോഴും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ മാത്രം ആദ്യ ദിനം 36 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.

തമിഴ്‍നാട്ടില്‍ 18.30 കോടി രൂപ ചിത്രം സ്വന്തമാക്കി. ചിത്രം യുഎസില്‍ സ്വന്തമാക്കിയത് ആറ് കോടിയാണ്. ഓസ്‍ട്രേലിയയില്‍ ഒരു കോടി രൂപയാണ്. ചിത്രത്തിനായി ഇതിഹാസ ഗായകൻ എസ് പി ബാലസുബ്രഹ്‍മണ്യം പാടിയ ചുമ്മ കിഴി എന്ന ഗാനം വൻ ഹിറ്റായിരുന്നു. സന്തോഷ് ശിവൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. അനിരുദ്ധ് രവിചന്ദെറാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്. നയൻതാരയാണ് നായിക.