Asianet News MalayalamAsianet News Malayalam

റോഷൻ മാത്യുവിന്റെ ഉലഝ് നേടിയത് എത്ര?, കണക്കുകള്‍ പുറത്ത്

ഉലഝ് ഇന്ത്യയില്‍ നിന്ന് നേടിയത്.

 Roshan Mathews Ulajh India collcetion report out hrk
Author
First Published Aug 7, 2024, 3:35 PM IST | Last Updated Aug 7, 2024, 3:35 PM IST

റോഷൻ മാത്യു വേഷമിട്ട ബോളിവുഡ് ചിത്രം ഉലഝ്. ജാൻവി കപൂര്‍ നായികയായി വന്ന ചിത്രമാണ് ഉലഝ്. മികച്ച പ്രതികരണമാണ് ഉലഝിന് റിലീസ് ദിവസം ലഭിച്ചത്. എന്നാല്‍ പിന്നീട് ഉലഝിന്റെ തിയറ്റര്‍ കളക്ഷനില്‍ അത് പ്രതിഫലിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്

ഇന്ത്യയില്‍ നിന്ന് ഉലഝിന് 6.20 കോടി മാത്രമാണ് നേടാനായിരിക്കുന്നത്. ജാൻവി കപൂറിനറെ പ്രകടനം ഉലഝ് ചിത്രത്തില്‍ മികച്ചതായിരിക്കുന്നുവെന്നാണ് അഭിപ്രായങ്ങള്‍. ഛായാഗ്രാഹണത്തിന്റെ മികവും കുറിപ്പുകളില്‍ എടുത്ത് പറഞ്ഞ് മിക്കവരും പരാമര്‍ശിക്കുന്നു. ഉലഝിന്റെ മേയ്‍ക്കിംഗിനും മികച്ച അഭിപ്രായമാണ് ചിത്രം കണ്ടവര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

ജാൻവി കപൂര്‍ നായികയായ ഉലഝിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സുധാൻഷു സൈറ ആണ്. പര്‍വീസ് ഷെയ്‍ഖും സുധാൻഷു സൈറയും തിരക്കഥ എഴുതിയിരിക്കുന്നു. ഛായാഗ്രാഹണം ശ്രേയ ദേവ  ദുബെയാണ്. ജാൻവി കപൂറിനും റോഷൻ മാത്യുവിനുമൊപ്പം ചിത്രത്തില്‍ ഗുല്‍ഷാൻ, രാജേഷ്, രാജേന്ദ്ര ഗുപ്‍ത, ആദില്‍ ഹുസൈൻ, ജിതേന്ദ്ര ജോഷി, സാക്ഷി തൻവാര്‍, റുഷാദ് റാണ, സ്വാതി വര്‍മ, നടാഷ, സ്വാസ്‍തിക ചക്രബര്‍ത്തി, അരുണ്‍ മാലിക്, അമിത് തിവാരി, ഹിമാൻഷു ഗോഖണി, ഹിമാൻഷു മാലിക്, ഭാവ്‍ന സിംഗ്, വിവേക് മദൻ, എന്നിവരും വേഷമിട്ടിരുന്നു. ഉലഝിന്റെ നിര്‍മാണം വിനീത് ജെയ്‍നാണ്, സുഹാന ഭാട്ടിയ എന്ന നായിക കഥാപാത്രമായിട്ടായിരുന്നു ഉലഝില്‍ ജാൻവി കപൂര്‍ വേഷമിട്ടത്. ജാൻവി കപൂറിന്റെ ഉലഝിന്റെ സംഗീത സംവിധാനം ശാശ്വത് സച്ച്‍ദേവാണ്.

നേരത്തെ ഡാര്‍ലിംഗ് എന്ന ചിത്രത്തിലും ബോളിവുഡില്‍ റോഷൻ മാത്യു പ്രധാന വേഷത്തിലുണ്ടായിരുന്നു. സംവിധാനം ജസ്‍മീത് കെ റീനായിരുന്നു. ആലിയ ഭട്ടായിരുന്നു നായികയായെത്തിയത്. വിജയ് വര്‍മയും ഒരു പ്രധാന കഥാപാത്രമായി ഡാര്‍ലിംഗിലുണ്ടായിരുന്നു.

Read More: ഉള്ളൊഴുക്കിന് നേട്ടമുണ്ടാക്കാനായോ?, ശരിക്കും നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios