Asianet News MalayalamAsianet News Malayalam

ടൈഗര്‍ 3 കൊടുങ്കാറ്റുമോ?, ആദ്യ ദിനം ഉച്ചയ്ക്കുള്ളില്‍ നേടിയത്, അമ്പരപ്പിക്കുന്ന കണക്കുകള്‍

സല്‍മാൻ ഖാന്റെ ടൈഗര്‍ 3ന്റെ കളക്ഷൻ റിപ്പോര്‍ട്ട്.

Salman Khans Tiger 3 collection report out hrk
Author
First Published Nov 12, 2023, 3:28 PM IST

സല്‍മാൻ ഖാൻ നായകനായി വേഷമിട്ട ചിത്രമാണ് ടൈഗര്‍ 3. സംവിധാനം നിര്‍വഹിച്ചത് മനീഷ് ശര്‍മയാണ്. കത്രീന കൈഫ് നായികയുമായിരിക്കുന്നു. മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രത്തിന്റെ കളക്ഷന്റെ സൂചനകളും പുറത്തെത്തിയിരിക്കുകയാണ്.

ടൈഗര്‍ പ്രധാന നാഷണല്‍ തിയറ്ററുകളില്‍ കളക്ഷൻ എത്രയാണ് നേടിയിരിക്കുന്നത് എന്നതിന്റെ കണക്കുകളാണ് ട്രേഡ് അനലിസ്റ്റായ ഹിമേഷ് പുറത്തുവിട്ടിരിക്കുന്നത്. പിവിആര്‍ ഐനോക്സില്‍ നിന്ന് 8.75 കോടി രൂപയാണ് നേടിയത് എന്നാണ് 12.30 വരെയുള്ള കണക്കുകള്‍ പ്രകാരം ഹിമേഷ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിപൊളിസില്‍ നിന്ന് ആകെ 2.10 കോടി രൂപയും നേടിയിരിക്കുന്നു. ടൈഗര്‍ 3 ആകെ 10.85 കോടി രൂപയാണ് ഇന്ന് പ്രധാന നാഷണല്‍ തിയറ്റര്‍ ശൃംഖലയില്‍ നിന്ന് 12.30 വരെ നേടിയത് എന്നാണ് ഹിമേഷിന്റെ റിപ്പോര്‍ട്ട്.

ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗുമായിരുന്നു. സല്‍മാന്റെ ടൈഗര്‍ യുഎഇയില്‍ ഇന്നലെ തന്നെ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻ ഇന്നലെ സാമൂഹ്യ മാധ്യമത്തിലൂടെ ആരാധകരോട് അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കുന്നു എന്നാണ് വ്യക്തമാകുന്നത്.

പഠാന് പിന്നാലെ യാഷ് രാജ് ഫിലിംസിന്‍റെ സ്പൈ യൂണിവേഴ്‍സില്‍ നിന്ന് എത്തിയ ചിത്രം എന്നതായിരുന്നു ടൈഗര്‍ 3ന്റെ പ്രീ റിലീസ് ഹൈപ്പ്. സല്‍മാന്റെ ഏക് ഥാ ടൈഗറായിരുന്നു ആദ്യം സ്പൈ യൂണിവേഴ്‍സില്‍ നിന്ന് എത്തിയ ചിത്രം. ടൈഗര്‍ സിന്ദാ ഹെ രണ്ടാം ഭാഗമായി എത്തി. സല്‍മാൻ പഠാനില്‍ അതിഥി വേഷത്തിലെത്തിയിരുന്നു.

Read More: കാക്കിയണിഞ്ഞ് കീര്‍ത്തി സുരേഷ്, സൈറണിന്റെ ടീസര്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios