Asianet News MalayalamAsianet News Malayalam

ഡങ്കിക്ക് ബജറ്റ് വെറും 120 കോടി, കളക്ഷൻ അമ്പരപ്പിക്കുന്നത്, വൻ നേട്ടമുണ്ടാക്കുന്ന ഷാരൂഖ് ഖാൻ

വൻ കുതിപ്പുമായി ഷാരൂഖ്.

Shah Rukh Khan Dunkis collection report out earns more than 323 crore hrk
Author
First Published Dec 30, 2023, 2:01 PM IST

പതിവ് ആവേശത്തോടെയായിരുന്നില്ല ഷാരൂഖ് ഖാൻ ചിത്രം ഡങ്കി റിലീസ് ചെയ്‍തത്. ഷാരൂഖ് ഖാൻ നായകനായ ഒരു ചിത്രം റിലീസ് ചെയ്യുമ്പോഴുള്ള ആര്‍പ്പുവിളികള്‍ ഡങ്കിക്ക് ലഭിച്ചിരുന്നില്ല. ബോളിവുഡില്‍ നിന്നുള്ള ഒരു സാധാരണ ചിത്രം എന്ന നിലയ്‍ക്കായിരുന്നു ഡങ്കി പ്രദര്‍ശനത്തിന് എത്തിയത്. എന്നാല്‍ ആഗോളതലത്തില്‍ ഡങ്കി 323.77 കോടി രൂപ നേടി വമ്പൻ ഹിറ്റിലേക്ക് കുതിക്കുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍.

ഡങ്കിയുടെ ബജറ്റ് വെറും 120 കോടി രൂപയാണ് എന്നായിരുന്നു നേരത്തെയുണ്ടായ റിപ്പോര്‍ട്ടുകള്‍. ഷാരൂഖ് ഖാനടക്കം മുൻനിര താരങ്ങള്‍ക്കും സംവിധായകനുമൊക്കെ കുറഞ്ഞ പ്രതിഫലമായിരുന്നു ഡങ്കിക്കായി ലഭിച്ചത് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതായത് ചുരുങ്ങിയ ചിലവിലാണ് ഡങ്കി സിനിമ എടുത്തത് എന്ന് ചുരുക്കം. അങ്ങനെയുള്ള സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഷാരൂഖ് ചിത്രം ഡങ്കി വൻ ലാഭം നേടുമെന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നു.

ആക്ഷൻ ഴോണറില്‍ അല്ലാതിരുന്ന ഒരു ചിത്രമായിട്ടും ആഗോളതലത്തില്‍ ഷാരൂഖ് ഖാന്റെ ഡങ്കിക്ക് 323. 77 കോടി രൂപ നേടാനായത് ചെറിയ കാര്യമല്ല. രസകരമായ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്നാണ് ഡങ്കിക്ക് ലഭിക്കുന്ന അഭിപ്രായങ്ങള്‍. ഷാരൂഖ് ഖാന്റ വേറിട്ട വേഷമാണ് ചിത്രത്തിന്റെ ആകര്‍ഷണം. അത്ര മികച്ച പ്രതികരണം ഡങ്കിക്ക് തുടക്കത്തില്‍ ലഭിച്ചില്ലെങ്കിലും പിന്നീട് പ്രേക്ഷകര്‍ കാണാൻ ആഗ്രഹിക്കുന്ന ഒരു ചിത്രമായി മാറിയിട്ടുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

ഷാരൂഖെത്തിയ ഒരു രാജ്‍കുമാര്‍ ഹിറാനി ചിത്രം എന്ന നിലയില്‍ പ്രേക്ഷക സ്വീകാര്യത ലഭിക്കുന്ന ഡങ്കി ജിയോ സിനിമയിലാകും ഓണ്‍ലൈനില്‍ പ്രദര്‍ശിപ്പിക്കുക എന്ന് ഇംഗ്ലീഷ് ജാഗ്രണിന്റെ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഷാരൂഖിനും വിക്കിക്കും തപ്‍സിക്കും പുറമേ ചിത്രത്തില്‍   വിക്രം കൊച്ചാര്‍, ജ്യോതി സുഭാഷ്, അനില്‍ ഗ്രോവര്‍, ബൊമൻ ഇറാനി, ദേവെൻ, അരുണ്‍ ബാലി, അമര്‍ദീപ് ഝാ, ജിതേന്ദ്ര, ഷാഹിദ്, ജെറെമി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. രാജ്‍കുമാര്‍ ഹിറാനിക്കൊപ്പം ഡങ്കി സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത് അഭിജിത്ത് ജോഷിയും കനികയുമാണ്.

Read More: ആമിറും പ്രഭാസുമല്ല, ഇന്ത്യയില്‍ 100 കോടി ക്ലബില്‍ ആ ഡിസ്‍കോ ഡാൻസറാണ് ആദ്യമെത്തിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios