Asianet News MalayalamAsianet News Malayalam

പഠാന്റെ റിക്കോര്‍ഡ് പഴങ്കഥ, വേള്‍ഡ്‍വൈഡ് കളക്ഷനില്‍ അപൂര്‍വ നേട്ടവുമായും ജവാൻ

പഠാന്റെ റെക്കോര്‍ഡ് മറികടന്ന് ഷാരൂഖിന്റെ തന്നെ ജവാൻ.

 

 Shah Rukh Khan Jawans collection creates new record crosses 700 crore hrk
Author
First Published Sep 16, 2023, 12:51 PM IST

ഷാരൂഖ് ഖാൻ നായകനായ ജവാന് ബോളിവുഡില്‍ മറ്റൊരു റെക്കോര്‍ഡ്. ഷാരൂഖിന്റെ പഠാനെ മറികടന്നാണ് ജവാന്റെ കളക്ഷൻ റിക്കോര്‍ഡ്. ബോളിവുഡില്‍ വേഗത്തില്‍ 400 കോടി കളക്ഷൻ നേടിയെന്ന നേട്ടത്തിലാണ് ജവാൻ. ഈ റെക്കോര്‍ഡ് നേരത്തെ പഠാനായിരുന്നു.

ഇന്ത്യയില്‍ നിന്ന് മാത്രം 410.88 കോടി രൂപയാണ് ജവാൻ നേടിയിരിക്കുന്നത്. ഹിന്ദിയില്‍ നിന്ന് മാത്രം 347.98 കോടിയാണ് ചിത്രം നേടിയത്. തമിഴിലും തെലുങ്കിലും നിന്നായി 42 കോടിയായിരുന്നു ജവാൻ നേടിയത്. ആഗോളതലത്തില്‍ ഇന്ന് ജവാൻ 700 കോടി ക്ലബിലും ഇടംനേടിയതോടെ ആ നേട്ടത്തില്‍ കുറഞ്ഞത് രണ്ടു തവണയെങ്കിലും എത്തുന്ന രണ്ടാമത്തെ നടനായി മാറിയിരിക്കുകയാണ് ഷാരൂഖ് ഖാൻ.

ബോക്സ് ഓഫീസില്‍ വീണ്ടുമൊരു ഷാരൂഖ് ചിത്രം മിന്നിത്തിളങ്ങുന്ന കാഴ്‍ചയാണ് ഇപ്പോള്‍ കാണാനാകുന്നത്. ജവാന്റെ വൻ വിജയം ആഘോഷമാക്കുകയാണ് താരവും മറ്റുള്ളവരും. വൻ ഹൈപ്പില്‍ എത്തിയ ഷാരൂഖ് ചിത്രം പ്രതീക്ഷകള്‍ക്കപ്പുറമുള്ള വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഷാരൂഖ് ഖാൻ നിറഞ്ഞാടിയ ഒരു ചിത്രം എന്നാണ് ജവാൻ കണ്ടവരുടെ അഭിപ്രായവും.

തമിഴകത്തിന്റെ ഹിറ്റ്‍മേക്കര്‍ അറ്റ്‍ലി ആദ്യമായി ബോളിവുഡില്‍ എത്തിയപ്പോള്‍ മികച്ചതായി എന്നാണ് അഭിപ്രായങ്ങള്‍. നയൻതാരയും ഒരു ഹിന്ദി ചിത്രത്തില്‍ ആദ്യമായിട്ടാണ് നായികയാകുന്നത്.  മികച്ച പ്രകടനമാണ് ചിത്രത്തില്‍ നയൻതാരയുടേതും. നയൻതാരയ്‍ക്ക് ജവാന് പ്രതിഫലമായി 10 കോടി രൂപയാണ് ലഭിച്ചത് എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. വിജയ് സേതുപതി ജവാനില്‍ വില്ലൻ കഥാപാത്രമായിട്ടായിരുന്നു എത്തിയത്. ജി കെ വിഷ്‍ണുവാണ് ജവാന്റെ ഛായാഗ്രാഹണം. ദീപിക പദുക്കോണ്, പ്രിയാ മണി, സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍, റിദ്ധി ദോഗ്ര, സഞ്‍ജീത ഭട്ടാചാര്യ, ഗിരിജ, ലെഹര്‍ ഖാൻ, മുകേഷ ഛബ്ര, കെന്നി, സായ് ധീന, സ്‍മിത, ഓംകാര്‍, രവിന്ദ്ര വിജയ്, സഞ്‍ജയ് ദത്ത് എന്നിവരും ഷാരൂഖ് ഖാനൊപ്പം വേഷമിട്ട ജവാന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് അനിരുദ്ധ് രവിചന്ദര്‍ ആയിരുന്നു.

Read More: കീര്‍ത്തി സുരേഷും അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നുവെന്ന് പ്രചരണം, പ്രതികരിച്ച് നടിയുടെ അച്ഛൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios