Asianet News MalayalamAsianet News Malayalam

തിയറ്ററില്‍ തളരുന്ന യോദ്ധ, ആഗോള കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ടു

യോദ്ധ ആഗോളതലത്തില്‍ ആകെ നേടിയത്.

Sidharth Malhotras Yodha total collection report out hrk
Author
First Published Apr 11, 2024, 5:26 PM IST | Last Updated Apr 11, 2024, 5:26 PM IST

സിദ്ധാര്‍ഥ് മല്‍ഹോത്ര നായകനായി എത്തിയ ചിത്രമാണ് യോദ്ധ. സാഗര്‍ ആംമ്പ്രേയും പുഷ്‍കര്‍ ഓജയുമാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. നായികയായി എത്തിയിരിക്കുന്നത് റാണി ഖന്നയാണ്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ യോദ്ധയുടെ ആഗോള കളക്ഷൻ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ്.

ഇതുവരെയായി ആഗോളതലത്തില്‍  യോദ്ധയ്‍ക്ക് 53.13 കോടി രൂപയാണ് ആകെ നേടാൻ കഴിഞ്ഞിരിക്കുന്നത്. പ്രതീക്ഷകളോടെ എത്തിയ യോദ്ധ 50 കോടി ക്ലബിലെത്തിയെങ്കിലും വൻ കുതിപ്പ് ആഗോളതലത്തിലുണ്ടാക്കാനാകാത്തത് ചിത്രം കാത്തിരുന്നവരെ നിരാശരാക്കിയിട്ടുണ്ട്. ഛായാഗ്രാഹണം ജിഷ്‍ണു ഭട്ടാചര്‍ജീയാണ്. തനിഷ്‍ക് ഭാഗ്‍ചി യോദ്ധയുടെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.

ചിത്രത്തിന്റെ നിര്‍മാണം ധര്‍മ പ്രൊഡക്ഷൻസാണ്. വിതരണം നിര്‍വഹിച്ചിരിക്കുന്നത് എഎ ഫിലിംസാണ്. ദൈര്‍ഘ്യം 130 മിനിറ്റാണ്. ദിഷാ പഠാണിയും പ്രധാന കഥാപാത്രമാകുന്ന ചിത്രത്തില്‍ രോണിത് റോയ്‍ തനുജ്, സണ്ണി ഹിന്ദുജ, എസ് എം സഹീര്‍, ചിത്തരഞ്‍ജൻ ത്രിപതി, ഫാരിദാ പട്ടേല്‍ മിഖൈലല്‍ യവാള്‍ക്കര്‍ എന്നിവരും വേഷമിട്ടിട്ടുണ്ട്.

തിരക്കഥ സാഗര്‍ ആംബ്രെയാണ്. യോദ്ധ ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. അരുണ്‍ കട്യാല്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര യോദ്ധ എന്ന ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. സിദ്ധാര്‍ഥ് മല്‍ഹോത്ര നിലവില്‍ ബോളിവുഡ് യുവ താരങ്ങളില്‍ മുൻ നിരയില്‍ എത്താനുള്ള ശ്രമത്തിലാണ്. എ ജെന്റില്‍മാൻ എന്ന ഒരു ചിത്രത്തില്‍ ഗായകനായും സിദ്ധാര്‍ഥ് മല്‍ഹോത്ര തിളങ്ങിയിരുന്നു. ജബരിയാ ജോഡി, ഷേര്‍ഷാ തുടങ്ങിയ സിനിമകള്‍ക്ക് പുറമേ താങ്ക് ഗോഡ്, എക് വില്ലൻ, സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ തുടങ്ങിവയിലൂടെയും പ്രേക്ഷകരുടെ പ്രിയം നേടിയ താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര.

Read More: എന്താണ് സംഭവിച്ചത്? വിജയ്‍യുടെ വിരമിക്കല്‍ ചിത്രത്തിന് തിരിച്ചടി, വമ്പൻമാരുടെ പിൻമാറ്റം ബാധിക്കുമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios