ബേസിൽ ജോസഫും നസ്രിയയും അഭിനയിക്കുന്ന സൂക്ഷ്‍മദര്‍ശിനി എന്ന ചിത്രം ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടുന്നു. 

കൊച്ചി: ബേസില്‍ ജോസഫ് നസ്രിയ എന്നിവര്‍ വന്ന ചിത്രമാണ് സൂക്ഷ്‍മദര്‍ശിനി. ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയറ്ററില്‍ ലഭിക്കുന്നത്. ചിത്രത്തിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത് എം സിയാണ്. ചിത്രത്തിന് ആദ്യ ഞായറാഴ്ച ഗംഭീര കളക്ഷനാണ് ബോക്സോഫീസില്‍ ലഭിച്ചത്. 

സൂക്ഷ്‍മദര്‍ശിനി എന്ന ചിത്രം നവംബര്‍ 22നാണ് റിലീസായത്. ചിത്രം ആദ്യദിനത്തില്‍ നേടിയ കളക്ഷന്‍ 1.55 കോടിയാണ് എന്നാണ് ബോക്സോഫീസ് ട്രാക്കറായ സാക്നില്‍ക്.കോം പറയുന്നു. രണ്ടാം ദിനമായ ശനിയാഴ്ച ചിത്രത്തിന്‍റെ കളക്ഷന്‍ 96.13 ശതമാനമാണ് വര്‍ദ്ധിച്ചത്. നവംബര്‍ 23 ശനിയാഴ്ച 3.04 കോടിയാണ് ക്രൈം ത്രില്ലര്‍ ചിത്രമായ സൂക്ഷ്‍മദര്‍ശിനി നേടിയിരിക്കുന്നത്. മൂന്നാം ദിനമായ നവംബര്‍ 24 ഞായറാഴ്ചയും ചിത്രത്തിന്‍റെ കളക്ഷനില്‍ കുതിപ്പുണ്ടായി സാക്നില്‍ക്.കോം കണക്ക് പ്രകാരം ആദ്യ ഞായറാഴ്ച സൂക്ഷ്‍മദര്‍ശിനി 4 കോടിയാണ് നേടിയത്. 

66.22% ആയിരുന്നു ചിത്രത്തിന്‍റെ തീയറ്റര്‍ ഓക്യുപെന്‍സി എന്നാണ് സാക്നില്‍ക്.കോം കണക്കുകള്‍ പറയുന്നത്. ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ ആണ് നിര്‍മാണം. തിരക്കഥ ലിബിനും അതുലും ചേർന്നാണ്.സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

 ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ ദീപക് പറമ്പോല്‍, സിദ്ധാർത്ഥ് ഭരതൻ, കോട്ടയം രമേശ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, മെറിൻ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപൻ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാർ, ജെയിംസ്, നൗഷാദ് അലി, അപർണ റാം, സരസ്വതി മേനോൻ, അഭിറാം രാധാകൃഷ്ണൻ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം ശരൺ വേലായുധൻ, ചിത്രസംയോജനം ചമൻ ചാക്കോ, ഗാനരചന മു.രി, വിനായക് ശശികുമാർ, ഓഡിയോഗ്രാഫി വിഷ്ണു ഗോവിന്ദ്, കലാസംവിധാനം വിനോദ് രവീന്ദ്രൻ, മേക്കപ്പ് ആർ ജി വയനാടൻ, വസ്ത്രാലങ്കാരം മഷർ ഹംസ, സ്റ്റിൽസ് രോഹിത് കൃഷ്ണൻ

 പ്രൊഡക്ഷൻ കൺട്രോളർ പ്രതീഷ് മാവേലിക്കര, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് നസീർ കാരന്തൂർ, പോസ്റ്റർ ഡിസൈൻ സര്‍ക്കാസനം, യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ ഷൗക്കത്ത് കല്ലൂസ്, സംഘട്ടനം പിസി സ്റ്റണ്ട്സ്, വിഎഫ്എക്സ് ബ്ലാക്ക് മരിയ, കളറിസ്റ്റ് ശ്രീക് വാര്യര്‍, വിതരണം ഭാവന റിലീസ്, പ്രൊമോ സ്റ്റിൽസ് വിഷ്ണു തണ്ടാശ്ശേരി, പിആർഒ ആതിര ദിൽജിത്ത്.

300 കോടിയുടെ തീയറ്റര്‍ നേട്ടം; പക്ഷെ 'അമരന്' ഒടിടി റിലീസ് ഇളവ് ഇല്ല, പടം എത്തുക ഈ ഡേറ്റിന്!

ചെനയിലും തരംഗം സൃഷ്ടിക്കുമോ വിജയ് സേതുപതി പടം; ആദ്യ റിപ്പോര്‍ട്ട് ശുഭകരം, മികച്ച കളക്ഷന്‍ !