ഇന്ത്യൻ തിയേറ്ററുകളിലും മികച്ച പ്രതികരണവുമായി സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോം. ടോം ഹോളണ്ട് നായകനായ സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോം 84.83 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് നേടിയത്. ഇന്ത്യയില്‍ ഏറ്റവും കളക്ഷൻ നേടിയ സ്‍പൈഡര്‍മാൻ സിനിമ എന്ന റെക്കോര്‍ഡും സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോം സ്വന്തമാക്കി.

സ്‍പൈഡര്‍മാൻ ഫാര്‍ ഫ്രം ഹോം ലോകമെമ്പാടു നിന്നുമായി ആറായിരത്തിയെണ്ണൂറ്റി എണ്‍പത്തിമൂന്ന് കോടി രൂപയാണ് സ്വന്തമാക്കിയിരിക്കുന്നത്. സ്‍പൈഡര്‍മാൻ സിനിമകളില്‍ റെക്കോര്‍ഡാണ് ലോകമെമ്പാടുമുള്ള കളക്ഷൻ കണക്കിലെടുത്താലും ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

ടോം ഹോളണ്ട്  ചിത്രത്തില്‍ സ്‍പൈഡര്‍മാനായിട്ടാണ് എത്തിയിരിക്കുന്നത്. സ്പൈഡര്‍മാൻ ഹോം കമിംഗ് എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് സ്‍പൈഡര്‍ മാൻ ഫാര്‍ ഫ്രം ഹോം. അവഞ്ചേഴ്‍സ് എൻഡ് ഗെയിമിനു ശേഷം നടക്കുന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത്. സ്പൈഡര്‍ മാൻ ഹോം കമിംഗിനും ജെയിംസ് ബോണ്ട് പരമ്പരയിലെ സ്‍പെക്ട്രത്തിനും ഒരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമോ അങ്ങനെയാണ് സ്‍പൈഡര്‍ മാൻ ഫാര്‍ ഫ്രം ഹോം എന്നാണ് ടോം ഹോളണ്ട് പറഞ്ഞിരുന്നത്.  പീറ്ററിന്റെയും സുഹൃത്തുക്കളുടെയും കഥയാണ്. ഒരു കൂട്ടം അമേരിക്കക്കാര്‍ യൂറോപ്പിലേക്ക് പോകുമ്പോള്‍ എന്തുസംഭവിക്കുന്നുവെന്ന് ചെറു തമാശയോടെയാണ് ചിത്രം പറയുന്നത്- ടോം ഹോളണ്ട് പറയുന്നു. നിക്ക് ഫ്യൂരിയും ചിത്രത്തിലുണ്ട്.