2008 ല്‍ എത്തിയ വാരണം ആയിരത്തിന്‍റെ തെലുങ്ക് പതിപ്പ്

പഴയ ജനപ്രിയ ചിത്രങ്ങളുടെ റീ റിലീസ് ഇന്ത്യന്‍ സിനിമയിലെ പുതിയ ട്രെന്‍ഡ് ആണ്. ഒടിടിയിലൂടെ ലഭ്യമല്ലാത്ത മുന്‍കാല ചിത്രങ്ങള്‍ കുറവാണെങ്കിലും അവ ബിഗ് സ്ക്രീനില്‍ വീണ്ടും കാണാനുള്ള പ്രേക്ഷകരുടെ ആവേശത്തെയാണ് നിര്‍മ്മാതാക്കള്‍ മുന്നില്‍ കാണുന്നത്. രജനികാന്തിന്‍റെ ബാഷയും മോഹന്‍ലാലിന്‍റെ സ്ഫടികവുമൊക്കെ ഏറ്റവുമൊടുവില്‍ കമല്‍ ഹാസന്‍റെ വേട്ടയാട് വിളയാടുമൊക്കെ ഇത്തരത്തില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ഈ നിരയിലെ ഏറ്റവും പുതിയ റിലീസ് ഒരു സൂര്യ ചിത്രമാണ്. 

സൂര്യയെ നായകനാക്കി ഗൌതം മേനോന്‍ സംവിധാനം ചെയ്ത് 2008 ല്‍ എത്തിയ വാരണം ആയിരത്തിന്‍റെ തെലുങ്ക് പതിപ്പാണ് നീണ്ട 15 വര്‍ഷങ്ങള്‍ക്ക് ശേഷം തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്. സൂര്യ സണ്‍ ഓഫ് കൃഷ്ണന്‍ എന്നാണ് ചിത്രത്തിന്‍റെ പേര്. ജൂലൈ 21 ന് എത്തുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതിയെങ്കിലും ഇന്നലെയാണ് ചിത്രം ആന്ധ്രയിലും തെലങ്കാനയിലുമായി തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചത്. സൂര്യ ആരാധകരുടെ കുത്തൊഴുക്കാണ് തിയറ്ററുകളില്‍. തിയറ്ററുകളില്‍ നിന്നുള്ള നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഗാനരംഗങ്ങളിലെ സൂര്യയുടെ നൃത്തത്തിനൊപ്പം സ്ക്രീനില്‍ മുന്നില്‍ ചുവട് വെക്കുന്ന ആരാധകക്കൂട്ടങ്ങളെ വീഡിയോകളില്‍ കാണാം. #SuryaSonOfKrishnan എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ് ആയിട്ടുമുണ്ട്.

Scroll to load tweet…
Scroll to load tweet…

15 വര്‍ഷത്തിന് ശേഷം തിയറ്ററുകളിലെത്തിയ സൂര്യ സണ്‍ ഓഫ് കൃഷ്ണന്‍ ആദ്യദിനം മികച്ച കളക്ഷന്‍ നേടിയതായാണ് വിലയിരുത്തല്‍. എന്നാല്‍ വിവിധ ബോക്സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്കുകളില്‍ കാര്യമായ വ്യത്യാസമുണ്ട്. മികച്ച പ്രീ റിലീസ് ബുക്കിംഗ് നേടിയിരുന്ന ചിത്രം ഒരു കോടിക്ക് മുകളില്‍ ആദ്യദിനം കളക്റ്റ് ചെയ്തതായി നിരവധി ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒന്നര കോടി നേടിയതായി വരെ ചിലര്‍ കണക്കുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം ചില മാധ്യമങ്ങളുടെ കണക്കുകളില്‍ ഇതിനേക്കാളൊക്കെ താഴെയാണ് ചിത്രത്തിന്‍റെ കളക്ഷന്‍. അതേസമയം ബോക്സ് ഓഫീസ് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങള്‍ വന്നിട്ടില്ല.

ALSO READ : ആദ്യ വാരം എത്ര നേടി? 'വോയ്‍സ് ഓഫ് സത്യനാഥന്‍' ഇതുവരെ നേടിയ കളക്ഷന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക