Asianet News MalayalamAsianet News Malayalam

ഹനുമാൻ ഇന്ത്യയില്‍ നിന്ന് മാത്രമായുള്ള കളക്ഷനില്‍ ആ റെക്കോര്‍ഡിലേക്ക് കുതിക്കുന്നു

വമ്പൻമാരെ അത്ഭുതപ്പെടുത്തി ഹനുമാൻ.

 

Teja Sajja starrer HanuMan collection box office report out inches closer to rs 100 crore hrk
Author
First Published Jan 19, 2024, 11:26 AM IST

ഹനുമാൻ ഒരു സര്‍പ്രൈസ് വിജയ ചിത്രമായി മാറിയിരിക്കുകയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ഹനുമാൻ ആകെ 120 കോടി രൂപയിലധികം നേടിയിട്ടുണ്ട്. ഇന്ത്യൻ ബോക്സ് ഓഫീസില്‍ 100 കോടി ക്ലബിലേക്ക് ഹനുമാൻ കുതിക്കുകയാണ്. ഹനുമാന്റെ ഹിന്ദി പതിപ്പ് 21.02 കോടി രൂപയിലധികം നേടിയിരിക്കുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.

യാഷ് നായകനായ കെജിഎഫിന്റെ ആദ്യ ഭാഗത്തെ പിന്നിലാക്കിയിരിക്കുകയാണ് ഹനുമാൻ ഹിന്ദിയില്‍ മുന്നേറിയിരിക്കുന്നത്. ഒരാഴ്‍യ്‍ക്കുള്ളില്‍ ഹിന്ദിയില്‍ ആകെ നേടിയ കളക്ഷനിലാണ് ഹനുമാൻ മുന്നേറിയിരിക്കുന്നത്.  ചെറിയൊരു ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രമായിട്ടും വമ്പൻ വിജയമാണ് ഹനുമാൻ നേടുന്നത്. ഹനുമാൻ ഇന്ത്യയില്‍ നിന്ന് 89.80 കോടി രൂപയാണ് നേടിയിരിക്കുന്നത്.

 അമൃത നായരാണ് നായികയായത്. 'കല്‍ക്കി', 'സോംബി റെഡ്ഡി' ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് തേജ സജ്ജ നായകനായ ഹനുമാൻ ഒരുക്കിയ പ്രശാന്ത് വര്‍മ. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശിവേന്ദ്രയാണ്. കെ നിരഞ്‍ജൻ റെഢിയാണ് നിര്‍മാണം.

തെലുങ്കിലെ യുവ നായകൻമാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'അത്ഭുത'മായിരുന്നു. 'സൂര്യ' എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ലക്ഷ്‍മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു തേജയുടെ ചിത്രത്തില്‍ നായികയായി എത്തിയത്, സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.

Read More: മലൈക്കോട്ടൈ വാലിബന്റെ റിലീസിനു മുന്നേയുള്ള കളക്ഷൻ ഞെട്ടിക്കുന്നു, റെക്കോര്‍ഡ് കുതിപ്പോടെ മോഹൻലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios