Asianet News MalayalamAsianet News Malayalam

കുറഞ്ഞ ബജറ്റില്‍ വമ്പൻ ഹിറ്റ്, കളക്ഷനില്‍ വമ്പൻമാരെ പിന്നിലാക്കി റെക്കോര്‍ഡിട്ട് ഹനുമാന്റെ കുതിപ്പ്

വമ്പൻമാരെ അത്ഭുതപ്പെടുത്തി ഹനുമാൻ ആഗോള കളക്ഷനില്‍ റെക്കോര്‍ഡിട്ടു.

 

Teja Sajja starrer HanuMan collection report out earns more than 250 crore hrk
Author
First Published Jan 27, 2024, 2:40 PM IST

തെലുങ്കില്‍ നിന്നുള്ള സര്‍പ്രൈസ് വിജയ ചിത്രമായിരിക്കുകയാണ് ഹനുമാൻ. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രമായിട്ടും ആഗോള ബോക്സ് ഓഫീസില്‍ മികച്ച കളക്ഷൻ നേടാൻ ഹനുമാന് സാധിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. റെക്കോര്‍ഡിട്ടാണ് ഹനുമാന്റെ മുന്നേറ്റം. ഹനുമാന്റെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടാണ് ആരാധകരെ അമ്പരപ്പിക്കുന്നത്.

ആഗോളതലത്തില്‍ ഹനുമാൻ ആകെ 250 കോടി രൂപയിലധികം നേടി എന്നാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. പ്രതീക്ഷിച്ചതിനപ്പുറമുള്ള ഒരു വിജയമാണ് ഹനുമാൻ സിനിമ നേടിക്കൊണ്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തേജ സജജയാണ് ഹനുമാനിലെ നായകൻ. ഒരു പാൻ ഇന്ത്യൻ സൂപ്പര്‍ഹീറോ ചിത്രമായിട്ടാണ് ഹനുമാൻ പ്രദര്‍ശനത്തിന് എത്തിയത്.

അമൃത നായര്‍ തേജയുടെ നായികയായെത്തുന്നു. 'കല്‍ക്കി', 'സോംബി റെഡ്ഡി' ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് തേജ സജ്ജ നായകനായ ഹനുമാൻ ഒരുക്കിയ പ്രശാന്ത് വര്‍മ. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശിവേന്ദ്രയാണ്. കെ നിരഞ്‍ജൻ റെഢിയാണ് നിര്‍മാണം.

തെലുങ്കിലെ യുവ നായകൻമാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'അത്ഭുത'മായിരുന്നു. 'സൂര്യ' എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ലക്ഷ്‍മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു തേജയുടെ ചിത്രത്തില്‍ നായികയായി എത്തിയത്, സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.

Read More: വെറുതെയങ്ങ് പോകാൻ ശിവകാര്‍ത്തികേയനില്ല, മൂന്നാമാഴ്‍ചയിലും തമിഴകത്ത് അയലാന് വൻ സ്വീകാര്യത, സര്‍പ്രൈസ് കുതിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios