Asianet News MalayalamAsianet News Malayalam

തെലുങ്കില്‍ നിന്ന് മറ്റൊരു സര്‍പ്രൈസ്, കളക്ഷനില്‍ അത്ഭുതപ്പെടുത്തി ഹനുമാൻ

സര്‍പ്രൈസ് ഹിറ്റായി ഹനുമാൻ.

 

Teja Sajja starrer HanuMan collection report out earns more than 32 crore hrk
Author
First Published Jan 14, 2024, 3:58 PM IST

ഇന്ത്യൻ ബോക്സ് ഓഫീസിലെ ആകെ കളക്ഷനില്‍ മുൻനിരയില്‍ അധികവും തെലുങ്കില്‍ നിന്നുള്ള സിനിമകളാണ്. തെലുങ്കിലും ബാഹുബലിയും ആര്‍ആര്‍ആറും സലാറുമൊക്കെ കളക്ഷനില്‍ ഇന്ത്യയില്‍ മുന്നിലുണ്ട്. തെലുങ്കില്‍ നിന്ന് പുതിയ സര്‍പ്രൈസ് ചിത്രമായി മാറിയിരിക്കുകയാണ് ഹനുമാൻ. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രമായിട്ടും ആഗോള ബോക്സ് ഓഫീസില്‍ മികച്ച കളക്ഷൻ നേടാൻ ഹനുമാന് സാധിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

എല്ലാ ഭാഷകളിലുമായി ഹനുമാന്റെ നെറ്റ് കളക്ഷനാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്‍നില്‍ക് പുറത്തുവിട്ടിരിക്കുന്നത്. ഹനുമാൻ ആഗോളതലത്തില്‍ നേടിയിരിക്കുന്നത് 32.8 കോടി രൂപയാണ് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. തേജ സജജയാണ് ഹനുമാനിലെ നായകൻ. ഒരു പാൻ ഇന്ത്യൻ സൂപ്പര്‍ഹീറോ ചിത്രമായിട്ടാണ് ഹനുമാൻ പ്രദര്‍ശനത്തിന് എത്തിയത്.

അമൃത നായര്‍ തേജയുടെ നായികയായെത്തുന്നു. 'കല്‍ക്കി', 'സോംബി റെഡ്ഡി' ചിത്രങ്ങളുടെ സംവിധായകൻ എന്ന നിലയില്‍ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ചതാണ് തേജ സജ്ജ നായകനായ ഹനുമാൻ ഒരുക്കിയ പ്രശാന്ത് വര്‍മ. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ശിവേന്ദ്രയാണ്. കെ നിരഞ്‍ജൻ റെഢിയാണ് നിര്‍മാണം.

തെലുങ്കിലെ യുവ നായകൻമാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'അത്ഭുത'മായിരുന്നു. 'സൂര്യ' എന്ന ഒരു കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ലക്ഷ്‍മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്. ശിവാനി രാജശേഖര്‍ ആയിരുന്നു തേജയുടെ ചിത്രത്തില്‍ നായികയായി എത്തിയത്, സത്യരാജ്, ശിവാജി രാജ, ദേവി പ്രസാദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ബാലതാരമായി അരങ്ങേറിയ തേജ തമിഴ് സിനിമയിലും വേഷമിട്ടിട്ടുണ്ട്.

Read More: രണ്ടും കല്‍പ്പിച്ച് മോഹൻലാല്‍, ക്ലാസ് സംവിധായകന്റെ നായകനായി വീണ്ടും?, ഇനി വിസ്‍മയമാകുന്ന വേഷപ്പകര്‍ച്ചകള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios