തമിഴ്‍നാട്ടില്‍ 2023ലാണ് ആ താരം കളക്ഷനില്‍ സര്‍വകാല റെക്കോര്‍ഡിലെത്തിയത്. 

ഇന്ത്യൻ ബോക്സ് ഓഫീസില്‍ 2023ല്‍ കളക്ഷൻ റെക്കോര്‍ഡുകള്‍ ഒട്ടനവധിയാണ് പുതുക്കിയത്. തെന്നിന്ത്യയില്‍ നിന്ന് നിരവധി ഹിറ്റ് സിനിമകളാണ് 2023ല്‍ രാജ്യത്തെയാകെ വിസ്‍മയിപ്പിച്ചത്. അതില്‍ പ്രധാനപ്പെട്ട ഒന്ന് ലിയോയാണ്. 2023ല്‍ ദളപതി വിജയ് 900 കോടി രൂപയില്‍ അധികം നേടുന്ന ഒരേയൊരു തമിഴ് താരം എന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ്.

വിജയ് നായകനായി രണ്ട് ഹിറ്റ് ചിത്രങ്ങളാണ് 2023ല്‍ ഉള്ളത്. സംവിധായകൻ വംശി പൈഡിപള്ളി ഒരുക്കിയ ചിത്രമായ വാരിസ് 2023ല്‍ വിജയ് നായകനായി ആദ്യം എത്തിയപ്പോള്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത ലിയോയാണ് രണ്ടാമത് എത്തിയത്. വാരിസ് ആഗോളതലത്തില്‍ ആകെ 300 കോടി രൂപയില്‍ അധികം നേടിയിരുന്നു. എന്നാല്‍ ലിയോയാകട്ടെ ആഗോളതലത്തില്‍ ആകെ 620 കോടി രൂപയില്‍ അധികം നേടി വമ്പൻ ഹിറ്റുമായപ്പോള്‍ രജനികാന്തിനെയും അജിത്തിനെയുമൊക്കെ മറികടന്ന് തമിഴകത്ത് ഒരു വര്‍ഷം 900 കോടി നേടുന്ന ഒരേയൊരു ബോക്സ് ഓഫീസ് കിംഗായി ദളപതി വിജയ് മാറുകയായിരുന്നു.

വിജയ് നായകനായ ലിയോയ്‍ക്ക് ഒട്ടനവധി കളക്ഷൻ റെക്കോര്‍ഡും നേടാനായി. കളക്ഷനില്‍ രണ്ടാം സ്ഥാനത്തുള്ള തമിഴ് ചിത്രം എന്ന റെക്കോര്‍ഡും ലിയോയ്‍ക്കാണ്. ലോകേഷ് കനകരാജിന്റെ ലിയോ തമിഴിലെ കളക്ഷനില്‍ ഒന്നാം സ്ഥാനത്തുമാണ്. റിലീസിന് ഒരു തമിഴ് സിനിമയുടെ കളക്ഷൻ റെക്കോര്‍ഡ് മാത്രമല്ല 2023ല്‍ ഇന്ത്യൻ സിനിമയിലെ തന്നെ ഒന്നാം സ്ഥാനത്ത് ഷാരൂഖ് ഖാന്റെ ജവാനെ പിന്നിലാക്കി ലിയോ എത്തിയിരുന്നു. ത്തുമാണ്. റിലീസിന് ഒരു തമിഴ് സിനിമയുടെ കളക്ഷൻ റെക്കോര്‍ഡ് മാത്രമല്ല 2023ല്‍ ഇന്ത്യൻ സിനിമയിലെ തന്നെ ഒന്നാം സ്ഥാനത്ത് ഷാരൂഖ് ഖാന്റെ ജവാനെ പിന്നിലാക്കി ലിയോ എത്തിയിരുന്നു.

ദളപതി വിജയ്‍യുടെ എക്കാലത്തെയും ഹിറ്റ് ചിത്രം എന്ന നേട്ടം ലിയോയ്‍ക്കാണ്. കേരളത്തില്‍ ഒരു തമിഴ് സിനിമയുടെ കളക്ഷൻ ആകെ നോക്കുമ്പോഴും ഒന്നാം സ്ഥാനത്ത് ലിയോ തലയുയര്‍ത്തി നില്‍ക്കുന്നു. കന്നഡയിലും വിജയ്‍യുടെ ലിയോ ഓപ്പണിംഗ് കളക്ഷൻ റെക്കോര്‍ഡ് നേടിയിരുന്നു. ജയിലറിനെയും മറികടന്നാണ് വിജയ്‍യുടെ ലിയോ കളക്ഷനില്‍ മിക്ക റെക്കോര്‍ഡുകളും തിരുത്തിയത്.

Read More: കേരളത്തിനു പുറത്തും നേരിന് വമ്പൻ കളക്ഷൻ, യുഎഇയില്‍ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക