Asianet News MalayalamAsianet News Malayalam

മൂന്ന് ദിവസങ്ങള്‍ ദിലീപിന്‍റെ 'തങ്കമണിക്ക്'സംഭവിക്കുന്നത് എന്ത്; കളക്ഷന്‍ വിവരങ്ങള്‍.!

ഇന്ന് അവധി ദിനം ആയതിനാൽ കൂടുതൽ പേർ സിനിമ കാണാൻ തിയറ്ററിൽ എത്തുന്നുണ്ട്.കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തങ്കമണി സംഭവം.

Thankamani Box Office Collection detail flop or hit Dileep  Movie vvk
Author
First Published Mar 10, 2024, 10:43 AM IST

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു, ഭ്രമയു​ഗം എന്നി വന്‍ ഹിറ്റുകള്‍ അരങ്ങുവാണ ഫെബ്രുവരിക്ക് ശേഷം തീയറ്ററില്‍ എത്തി വലിയ ചിത്രമാണ് ദിലീപ് നായകനായ തങ്കമണി.  ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രതീഷ് രഘുനന്ദൻ ആണ്. വ്യാഴാഴ്ചയായിരുന്നു തങ്കമണിയുടെ റിലീസ്. മൂന്ന് ദിവസം  പിന്നിടുമ്പോൾ കണക്കുകള്‍ പ്രകാരം ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം തണുപ്പനാണെന്ന് പറയേണ്ടി വരും. 

സാക്നില്‍ക്.കോം എന്ന ട്രേഡ് അനലിസ്റ്റ് സൈറ്റിന്‍റെ റിപ്പോർട്ട് പ്രകാരം ആദ്യദിനത്തില്‍ ആഭ്യന്തര ബോക്സോഫീസില്‍ 0.53 കോടിയാണ് ചിത്രം നേടിയത്. രണ്ടാം ദിനം അത് 0.41 കോടിയായി. മൂന്നാം ദിനം ആദ്യ കണക്കുകള്‍ പ്രകാരം ചിത്രം 39 ലക്ഷമാണ് നേടിയിരിക്കുന്നത്. 1.33 കോടിയാണ് ചിത്രം മൂന്ന് ദിവസത്തില്‍ നേടിയത്.ഞായറാഴ്ച ചിത്രം ഒരു കോടി കടക്കുമോ എന്നതാണ് ബോക്സോഫീസ് ഉറ്റുനോക്കുന്നത്. 

ഇന്ന് അവധി ദിനം ആയതിനാൽ കൂടുതൽ പേർ സിനിമ കാണാൻ തിയറ്ററിൽ എത്തുന്നുണ്ട്.കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് തങ്കമണി സംഭവം. 1986 ഒക്ടോബർ 21ന് തങ്കമണി എന്ന ​ഗ്രാമത്തിൽ ഒരു ബസ് സർവ്വീസുമായി ബന്ധപ്പെട്ട് തർക്കമുണ്ടായി. ശേഷം പൊലീസ് ലാത്തിച്ചാർജും വെടിവയ്പ്പും നടന്നിരുന്നു. ഈ സംഭവത്തെ ആസ്പദമാക്കിയാണ് ​ഗ്രാമത്തിന്റെ അതേപേരിൽ തങ്കമണി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരക്കുന്നത്. 

സൂപ്പർ ഗുഡ് ഫിലിംസിൻറെ ബാനറിൽ ആർ ബി ചൗധരി, ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിര എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിൻറെ നായികമാരായി എത്തുന്നത്. അജ്മൽ അമീർ, സുദേവ് നായർ, സിദ്ദിഖ്, മനോജ് കെ ജയൻ, കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ, അസീസ് നെടുമങ്ങാട്, തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ, രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു, തമിഴ്  താരങ്ങളായ ജോൺ വിജയ്, സമ്പത്ത് റാം എന്നിവരെ കൂടാതെ മറ്റ് താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

ഛായാഗ്രഹണം: മനോജ് പിള്ള, എഡിറ്റർ: ശ്യാം ശശിധരൻ, ഗാനരചന: ബി.ടി അനിൽ കുമാർ, സംഗീതം: വില്യം ഫ്രാൻസിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത് ജെ നായർ, പ്രൊജക്ട് ഡിസൈനർ: സജിത് കൃഷ്ണ, പ്രൊഡക്ഷൻ കൺട്രോളർ: മോഹൻ 'അമൃത', സൗണ്ട് ഡിസൈനർ: ഗണേഷ് മാരാർ, മിക്സിംഗ്: ശ്രീജേഷ് നായർ, കലാസംവിധാനം: മനു ജഗത്, മേക്കപ്പ്: റോഷൻ, കോസ്റ്റ്യൂം ഡിസൈനർ: അരുൺ മനോഹർ, സ്റ്റണ്ട്: രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി, പ്രോജക്ട് ഹെഡ്: സുമിത്ത് ബി പി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: മനേഷ് ബാലകൃഷ്ണൻ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റിൽസ്: ശാലു പേയാട്, ഡിസൈൻ: അഡ്സോഫ്ആഡ്സ്, മാർക്കറ്റിംഗ് & ഡിസ്ട്രിബ്യൂഷൻ: ഡ്രീം ബിഗ് ഫിലിംസ്.

ആരൊക്കെ വരും വീട്ടിലേക്ക്: ബിഗ് ബോസ് സീസണ്‍ 6ന് ഇന്ന് ആരംഭം; കാത്തിരിക്കുന്നത് വന്‍‍ സര്‍പ്രൈസ്.!

'മഞ്ഞുമ്മല്‍ ഇതുവരെ ഒരു ഒടിടിയും എടുത്തിട്ടില്ല; ഒടിടി കുമിള പൊട്ടിയോ?'; ട്രേഡ് അനലിസ്റ്റിന്‍റെ വാക്കുകള്‍

Latest Videos
Follow Us:
Download App:
  • android
  • ios