വിജയ് ചിത്രമായ വാരിസുമായി ശക്തമായ മത്സരം നേരിട്ട തുനിവ് ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 

ചെന്നൈ: അജിത്ത് കുമാര്‍ നായകനായ തുനിവ് അതിന്‍റെ റിലീസ് ദിവസം മുതല്‍ തുടങ്ങിയ ബോക്സ് ഓഫീസ് ആധിപത്യം തുടരുകയാണ്. ആദ്യ ദിനം തന്നെ ആഗോള ബോക്സ് ഓഫീസ് കളക്ഷന്‍ എടുത്താല്‍ 50 കോടി കടന്ന തുനിവ് നാലാം ദിവസത്തില്‍ തന്നെ 100 കോടി കടന്നുവെന്നാണ് വിവരം. എച്ച്.വിനോദ് സംവിധാനം ചെയ്ത ഈ ആക്ഷന്‍ ചിത്രം ജനുവരി 11നാണ് റിലീസ് ചെയ്തത്. 

വിജയ് ചിത്രമായ വാരിസുമായി ശക്തമായ മത്സരം നേരിട്ട തുനിവ് ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അന്താരാഷ്ട്ര ബോക്സ് ഓഫീസില്‍ അടക്കം വാരിസിനെ മറികടന്നാണ് 100 കോടിയിലേക്ക് തുനിവ് എത്തിയത് എന്നാണ് വിവരം. അന്താരാഷ്ട്ര ബോക്സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ പണം വാരിയ അജിത്ത് പടം എന്ന നേട്ടത്തിലാണ് തുനിവ് ഇപ്പോള്‍ എത്തി നില്‍ക്കുന്നത്. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ബോക്സ് ഓഫീസ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം പടം നാലാം ദിനം തന്നെ നൂറുകോടി പിന്നിട്ടു. യുഎസ് കാനഡ ബോക്സ് ഓഫീസില്‍ തന്നെ 7.5 ലക്ഷം ഡോളര്‍ കളക്ഷന്‍ തുനിവ് നേടിയെന്നാണ് വിവരം. ഓസ്ട്രേലിയ, ന്യൂസിലാന്‍റ് പോലുള്ള രാജ്യങ്ങളില്‍ വലിയ വിജയം തുനിവ് നേടിയെന്നാണ് രമേഷ് ബാല പറയുന്നത്. 

എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രമാണ് തുനിവ്. നേര്‍കൊണ്ട പാര്‍വൈ, വലിമൈ എന്നീ ചിത്രങ്ങള്‍ക്കു ശേഷം അജിത്ത് കുമാറും എച്ച് വിനോദും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് തുനിവ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. നീരവ് ഷാ ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. 

മൂന്ന് ദിനം കഴിഞ്ഞപ്പോള്‍ തുനിവോ, വാരിസോ; ബോക്സ്ഓഫീസ് കണക്കുകള്‍ പുറത്ത്.!

'ഇത് സിനിമ മാത്രം, ഉത്തരവാദിത്തം വേണം, ജീവൻ കളയേണ്ടതില്ല'; സൂപ്പർതാര ആരാധകരോട് ലോകേഷ്