Asianet News MalayalamAsianet News Malayalam

കരകയറിയോ ടൈഗര്‍ 3?, തിങ്കളാഴ്‍ചത്തെ കളക്ഷൻ എങ്ങനെയുണ്ട്?

ലോകകപ്പ് നിരാശ മറികടന്നോ സല്‍മാൻ ചിത്രം ടൈഗര്‍ 3.

Tiger 3 box office collection report out In India earns 10 25 crore in Monday hrk
Author
First Published Nov 21, 2023, 3:18 PM IST

സല്‍മാൻ ഖാൻ നായകനായി എത്തിയ ചിത്രം ടൈഗര്‍ 3 വൻ ഹിറ്റിലേക്ക്. ഇന്ത്യയില്‍ മാത്രം നേടിയത് 231.75 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. ടൈഗര്‍ 3 റിലീസായിട്ട് ദിവസങ്ങള്‍ക്ക് ശേഷവും ഇന്ത്യൻ ബോക്സ് ഓഫീസ് മികച്ച നേട്ടമുണ്ടാക്കാൻ സാധിക്കുന്നുണ്ട്. വമ്പൻ റെക്കോര്‍ഡുകള്‍ തിരുത്താനാകില്ലെങ്കിലും സല്‍മാൻ ചിത്രം ബോക്സ് ഓഫീസില്‍ ചര്‍ച്ചയായിട്ടുണ്ട്.

ഞായറാഴ്‍ച എത്ര ഒരു സിനിമയ്‍ക്ക് കളക്ഷൻ നേടാനാകും എന്നത് അതിന്റെ മുന്നോട്ടു പോക്കിനെയും സൂചിപ്പിക്കുന്നതാണ്. ലോകകപ്പുള്ളതിനാല്‍ ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനെ കാര്യമായി ബാധിക്കാനാണ് സാധ്യത എന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. കണക്കുകളും ആ പ്രവചനം ശരിവച്ചു. ഞായറാഴ്‍ച ടൈഗര്‍ 3ക്ക് 10.25 കോടി രൂപ മാത്രമാണ് ഇന്ത്യയില്‍ നിന്ന് ആകെ നേടാനായത് എന്നാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്‍ച ടൈഗര്‍ 3 7.25 കോടി രൂപ ഇന്ത്യയില്‍ നിന്ന് നേടി എന്നത് കണക്കിലെടുക്കുമ്പോള്‍ ബോക്സ് ഓഫീസില്‍ കരകയറാൻ സാധിച്ചു എന്നാണ് മനസിലാക്കാനാകുന്നത്. വെള്ളിയാഴ്‍ച നേടാനായത് 13 കോടിയായിരുന്നു. ശനിയാഴ്‍ച ടൈഗര്‍ 3 നേടിയത് 18.25 കോടി രൂപയാണ് എന്നതിനാല്‍ സാധാരണ വൻ കുതിപ്പ് ഞായറാഴ്‍ച ഉണ്ടാകേണ്ടിയിരുന്നതാണ്. ലോകകപ്പുണ്ടായതിനാല്‍ ടൈഗര്‍ 3ക്ക് ഉച്ചയ്‍ക്ക് ശേഷം കാഴ്‍ചക്കാരില്‍ ഇന്ത്യയില്‍ പ്രതീക്ഷകള്‍ക്കപ്പുറം വൻ ഇടിവ് നേരിട്ടിതിനാലാണ് 10.25 കോടി രൂപയിലേക്ക് കളക്ഷൻ താഴ്ന്നത്.

ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തു. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻസാമൂഹ്യ മാധ്യമത്തിലൂടെ ആരാധകരോട് അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കുന്നു എന്നാണ് വ്യക്തമാകുന്നത്.

Read More: ആ അപ്‍ഡേറ്റ് എത്തി, ധനുഷ് ചിത്രം ക്യാപ്റ്റൻ മില്ലെര്‍ ആവേശമാകും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios