Asianet News MalayalamAsianet News Malayalam

ലോകകപ്പ് ടൈഗര്‍ 3ക്ക് തിരിച്ചടിയായോ?, കളക്ഷൻ കണക്കുകള്‍ ഇങ്ങനെ

ലോകകപ്പില്‍ ടൈഗര്‍ 3 തകര്‍ന്നോ?

Tiger 3 Box Office collection report out through social media World Cup affected earns only 10 25 crore in Sunday hrk
Author
First Published Nov 20, 2023, 2:28 PM IST

ക്രിക്കറ്റ് ലോകകപ്പ് നിരാശ പടര്‍ത്തുന്നതായിരുന്നു. അന്തിമ പോരാട്ടത്തില്‍ വിജയം ഓസീസിനായിരുന്നു. ഇന്ത്യക്ക് അപ്രതീക്ഷിതമായിരുന്നു ആ തോല്‍വി. സല്‍മാൻ ഖാനാകട്ടെ ബോക്സ് ഓഫീസ് കളക്ഷനിലും വൻ നഷ്‍ടം നേരിട്ടതിനാല്‍ ഇന്നലെ കറുത്ത ഞായറാഴ്‍ചയായി.

ഞായറാഴ്‍ച എത്ര ഒരു സിനിമയ്‍ക്ക് കളക്ഷൻ നേടാനാകും എന്നത് അതിന്റെ മുന്നോട്ടു പോക്കിനെയും സൂചിപ്പിക്കുന്നതാണ്. ലോകകപ്പുള്ളതിനാല്‍ ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനെ കാര്യമായി ബാധിക്കാനാണ് സാധ്യത എന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. കണക്കുകളും ആ പ്രവചനം ശരിവയ്‍ക്കുന്നു. ഇന്നലെ ടൈഗര്‍ 3ക്ക് 10.25 കോടി രൂപ മാത്രമാണ് ഇന്ത്യയില്‍ നിന്ന് ആകെ നേടാനായത് എന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വെള്ളിയാഴ്‍ച നേടാനായത് 13 കോടിയായിരുന്നു. ശനിയാഴ്‍ച ടൈഗര്‍ 3 നേടിയത് 18.25 കോടി രൂപയാണ് എന്നത് കണക്കിലെടുക്കുമ്പോള്‍ സാധാരണ വൻ കുതിപ്പ് ഞായറാഴ്‍ച ഉണ്ടാകേണ്ടിയിരുന്നതാണ്. ലോകകപ്പുള്ളതിനാല്‍ ടൈഗര്‍ 3ക്ക് ഉച്ചയ്‍ക്ക് ശേഷം കാഴ്‍ചക്കാരില്‍ ഇന്ത്യയില്‍ പ്രതീക്ഷകള്‍ക്കപ്പുറം വൻ ഇടിവ് നേരിട്ടിതിനാലാണ് 10.25 കോടി രൂപയിലേക്ക് കളക്ഷൻ താഴ്ന്നത്. തെലുങ്ക്, തമിഴ് പതിപ്പുകള്‍ക്ക് 6.25 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് ആകെ നേടാനായിരിക്കുന്നത് എന്നും തരണ്‍ ആദര്‍ശ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തു. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻസാമൂഹ്യ മാധ്യമത്തിലൂടെ ആരാധകരോട് അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കുന്നു എന്നാണ് വ്യക്തമാകുന്നത്.

Read More: ആ ചരിത്ര പുരുഷനായി ഹിറ്റ് സംവിധായകൻ എത്തിയപ്പോള്‍ ശബ്‍ദം ബിജു മേനോന്റേത്, അപൂര്‍വ കഥ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios