Asianet News MalayalamAsianet News Malayalam

സല്‍മാൻ നേട്ടമുണ്ടാക്കിയോ?, ടൈഗര്‍ 3യുടെ കളക്ഷൻ പുറത്ത്, ഒരു മാസത്തില്‍ ആകെ നേടിയത്

ടൈഗര്‍ 3യുടെ ഒരു മാസത്തെ കളക്ഷൻ റിപ്പോര്‍ട്ട്.

 

Tiger 3 one month collection report out hrk
Author
First Published Dec 12, 2023, 5:11 PM IST

സല്‍മാൻ ഖാൻ നായകനായി വേഷമിട്ട പുതിയ ചിത്രമാണ് ടൈഗര്‍ 3. ലോകകപ്പിനിടെ എത്തിയ ഒരു ബോളിവുഡ് ചിത്രമായിട്ടും ടൈഗര്‍ 3 വൻ ഹിറ്റായി മാറിയിരിക്കുകയാണ്. സല്‍മാന്റെ ടൈഗര്‍ 3 484.17 കോടി രൂപയാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 31 ദിവസങ്ങള്‍ കൊണ്ട് നേടിയത്.

സംവിധാനം നിര്‍വഹിച്ചത് മനീഷ് ശര്‍മയാണ്.  ടൈഗര്‍ 3 ഒരു ആക്ഷൻ ചിത്രമായിട്ടാണ് പ്രദര്‍ശനത്തിനെത്തിയത്. ടൈഗര്‍ 3 മികച്ച ഒന്നാണെന്ന് തുടക്കത്തിലേ അഭിപ്രായം ലഭിച്ചത് ബോക്സ് ഓഫീസിലെ കുതിപ്പിന് സഹായകരമായി. ഇതുവരെ ഇന്ത്യയില്‍ മാത്രം 354.05 കോടി രൂപ നേടാനും ടൈഗര്‍ 3ക്ക് സാധിച്ചു.

ഞായറാഴ്‍ച എത്ര ഒരു സിനിമയ്‍ക്ക് കളക്ഷൻ നേടാനാകും എന്നത് മുന്നോട്ടു പോക്കിനെയും സൂചിപ്പിക്കുന്നതാണ്. ലോകകപ്പുള്ളതിനാല്‍ ടൈഗര്‍ 3 സിനിമയുടെ കളക്ഷനെ ഇന്ത്യൻ ബോക്സ് ഓഫീസില്‍ റിലീസിനേ ശേഷമുള്ള ആദ്യ ഞായറാഴ്‍ച കാര്യമായി ബാധിക്കാനാണ് സാധ്യത എന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. കണക്കുകളും ആ പ്രവചനം ശരിവച്ചു. ഞായറാഴ്‍ച ടൈഗര്‍ 3ക്ക് 10.25 കോടി രൂപ മാത്രം ഇന്ത്യയില്‍ നിന്ന് ആകെ നേടിയപ്പോള്‍ പ്രവര്‍ത്തി ദിവസമായിട്ടും തിങ്കളാഴ്‍ച 7.25 കോടിയുടെ കളക്ഷനുമായി ബോക്സ് ഓഫീസില്‍ തിരിച്ചെത്താനായതിനാല്‍ കുതുപ്പ് തുടരുമെന്ന് പ്രവചിച്ചത് ഒരു മാസത്തെ കണക്കെടുക്കുമ്പോള്‍ യാഥാര്‍ഥ്യമായിരിക്കുകയാണ്.

ടൈഗറിന് മികച്ച അഡ്വാന്‍സ് ബുക്കിംഗായിരുന്നു. സല്‍മാന്റെ ടൈഗര്‍ 3 ഒരു ദിവസം മുന്നേ യുഎഇയില്‍ റിലീസ് ചെയ്‍തിരുന്നു. അതിനാല്‍ നിരവധി പേര്‍ ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ഇന്ത്യയിലെ റിലീസിനു മുന്നേ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചത് മികച്ച പരസ്യമായി. ഷാരൂഖ് ഖാന്റെ അതിഥി വേഷത്തിന്റെ ദൃശ്യങ്ങള്‍ ചോര്‍ന്നത് പ്രതിസന്ധിയിലാക്കുകയും ചെയ്‍തു. ചിത്രത്തിലെ സ്പോയിലറുകള്‍ ഒരിക്കലും വെളിപ്പെടുത്തരുതെന്ന് സല്‍മാൻ ഖാൻ സാമൂഹ്യ മാധ്യമത്തിലൂടെ അഭ്യര്‍ഥിക്കുകയും ചെയ്‍തിരുന്നു. ഹൃത്വിക് റോഷനും അതിഥി വേഷത്തിലുണ്ട്. റിലീസിന് മുന്നേയുള്ള ഹൈപ്പ് സല്‍മാന്റെ ചിത്രത്തിന് സ്വീകാര്യത നല്‍കി എന്നാണ് വ്യക്തമാകുന്നത്.

Read More: ഗരുഡൻ വമ്പൻ വിജയമായോ?, ഫൈനല്‍ കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്, ആകെ നേടിയത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios