തമിഴ് പടങ്ങളുടെ തമിഴ്നാട്ടിലെ ആദ്യ വാര കളക്ഷനില്‍ മുന്നിലെത്തിയ എക്കാലത്തെയും പത്ത് സിനിമകളുടെ ലിസ്റ്റില്‍ വാരിസും തുനിവും ഇടംപിടിച്ചിട്ടുണ്ട്

ഇന്ത്യന്‍ സിനിമയില്‍ സാമ്പത്തിക വിജയങ്ങളുടെ കാര്യത്തില്‍ ബോളിവുഡിനേക്കാള്‍ മുന്നിലാണ് ഇന്ന് തെന്നിന്ത്യന്‍ സിനിമകള്‍. തെലുങ്ക്, തമിഴ്, കന്നഡ സിനിമകള്‍ ബോളിവുഡിനെയും വെല്ലുന്ന വിജയങ്ങളാണ് സമീപകാലത്ത് നേടിക്കൊണ്ടിരിക്കുന്നത്. തമിഴ്, തെലുങ്ക് സിനിമകളുടെ ഏറ്റവും പ്രധാന റിലീസിംഗ് സീസണ്‍ ആണ് കടന്നുപോകുന്നത്. തമിഴ് സിനിമയ്ക്ക് ഇത് പൊങ്കല്‍ സീസണും തെലുങ്കിനെ സംബന്ധിച്ച് ഇത് സംക്രാന്തി സീസണുമാണ്. പൊങ്കല്‍ റിലീസ് ആയി ഇത്തവണ എത്തിയ തമിഴ് സൂപ്പര്‍താര ചിത്രങ്ങള്‍ വിജയ് നായകനായ വാരിസും അജിത്ത് കുമാറിന്‍റെ തുനിവുമാണ്. തമിഴ് പടങ്ങളുടെ തമിഴ്നാട്ടിലെ ആദ്യ വാര കളക്ഷനില്‍ മുന്നിലെത്തിയ എക്കാലത്തെയും പത്ത് സിനിമകളുടെ ലിസ്റ്റില്‍ വാരിസും തുനിവും ഇടംപിടിച്ചിട്ടുണ്ട്. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്ക് പങ്കുവച്ചിരിക്കുന്ന കണക്കുകളില്‍ ഒന്നാം സ്ഥാനത്ത് മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ 1 ആണ്. രണ്ടാമത് വിജയ് നായകനായ സര്‍ക്കാരും.

ആദ്യ വാര കളക്ഷനിലെ എക്കാലക്കെയും ടോപ്പ് 10

1. പൊന്നിയിന്‍ സെല്‍വന്‍ 1- 125. 4 കോടി

2. സര്‍ക്കാര്‍- 102 കോടി

3. ബിഗില്‍- 101.1 കോടി

4. ബീസ്റ്റ്- 99.25 കോടി

5. വിക്രം- 98 കോടി

6. മാസ്റ്റര്‍- 96.2 കോടി

7. വാരിസ്- 95 കോടി

8. മെര്‍സല്‍- 89 കോടി

9. തുനിവ്- 87 കോടി

10. വലിമൈ- 75.1 കോടി

അതേസമയം ഇന്ത്യന്‍ സിനിമയില്‍ തന്നെ ഈ വര്‍ഷം ഏറ്റവുമധികം കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ 2. ഈ വര്‍ഷം ഏപ്രില്‍ 28 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. ഡിസംബര്‍ അവസാനമാണ് നിര്‍മ്മാതാക്കള്‍ സീക്വലിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.

ALSO READ : 'എന്തൊരു മമ്മൂട്ടി'! തിയറ്റര്‍ റിലീസിലും മികച്ച പ്രതികരണവുമായി നന്‍പകല്‍ നേരത്ത് മയക്കം