മഞ്ഞുമ്മല്‍ ബോയ്‍സ് തമിഴ്നാട്ടില്‍ നിന്ന് ഇതിനകം നേടിയിരിക്കുന്നത് 10 കോടിക്ക് മുകളിലാണ്

മലയാള സിനിമയുടെ ഇതര സംസ്ഥാന റിലീസ് സെന്‍ററുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചെന്നൈ. മലയാളികളുടെ സംഖ്യ തന്നെ അതിന് പ്രധാന കാരണം. എന്നാല്‍ ചെന്നൈക്ക് പുറത്ത് തമിഴ്നാട്ടിലെ മറ്റ് ഭാഗങ്ങളില്‍ കാര്യമായി സ്ക്രീന്‍ കൗണ്ട് ലഭിച്ചിട്ടുള്ള ചിത്രങ്ങള്‍ വിരളമാണ്. കേരളത്തില്‍ അത്രയധികം ബോക്സ് ഓഫീസ് വിജയം നേടുന്ന ചിത്രങ്ങളാണ് തമിഴ്നാട്ടിലും ശ്രദ്ധ നേടാറ്. എന്നാല്‍ മലയാളികള്‍ക്ക് പുറത്ത്, തമിഴ് പ്രേക്ഷകരിലേക്ക് തിയറ്റര്‍ വഴി റീച്ച് ആയിട്ടുള്ള മലയാള ചിത്രങ്ങളും തുലോം തുച്ഛമാണ്. എന്നാല്‍ ഒടിടിയുടെ കടന്നുവരവോടെ അതിന് മാറ്റമുണ്ടായിട്ടുണ്ട്. ഒടിടിയിലൂടെ മലയാള സിനിമ തമിഴ് സിനിമാപ്രേമികള്‍ ധാരാളമായി കാണാന്‍ തുടങ്ങി എന്നതുകൊണ്ടാണ് അത്. ഇപ്പോഴിതാ ഒരു മലയാള ചിത്രം മലയാള സിനിമയുടെ തമിഴ്നാട്ടിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ പലത് തകര്‍ക്കുകയാണ്. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് ആണ് അത്. 

ചിത്രം തമിഴ്നാട്ടില്‍ നിന്ന് ഇതിനകം നേടിയിരിക്കുന്നത് 10 കോടിക്ക് മുകളിലാണ്. തമിഴ്നാട്ടില്‍ നിന്ന് ഏറ്റവുമധികം കളക്റ്റ് ചെയ്തിരിക്കുന്ന മറ്റ് മലയാള ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം. സിനിമകള്‍ പല ഭാഷാ പതിപ്പുകളിലായി ഒരേ ദിവസം റിലീസ് ചെയ്യപ്പെടുന്ന കാലമാണ് ഇത്. എന്നാല്‍ മലയാളം പതിപ്പില്‍ നിന്ന് മാത്രമായി മലയാള ചിത്രങ്ങള്‍ തമിഴ്നാട്ടില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്ന ടോപ്പ് 10 കളക്ഷന്‍റെ ലിസ്റ്റ് ആണിത്. പ്രമുഖ ട്രാക്കര്‍മാരായ സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസ് ആണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

1. മഞ്ഞുമ്മല്‍ ബോയ്സ്- 10.45 കോടി

2. 2018- 2.25 കോടി

3. ഹൃദയം- 2.13 കോടി

4. ലൂസിഫര്‍- 2.12 കോടി

5. പ്രേമം- 2 കോടി

6. ഭ്രമയുഗം- 1.9 കോടി

7. പ്രേമലു- 1.60 കോടി

8. കണ്ണൂര്‍ സ്ക്വാഡ്- 1.32 കോടി

9. നേര്- 1.28 കോടി

10. ഒടിയന്‍- 1.26 കോടി

ALSO READ : ഒറ്റ മണിക്കൂര്‍! 10,000, 15000 ഇതൊന്നുമല്ല; ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് വില്‍പ്പനയില്‍ തരംഗമായി 'മഞ്ഞുമ്മല്‍'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം