മലയാള ചിത്രങ്ങളേക്കാള്‍ ഇതരഭാഷാ ചിത്രങ്ങളാണ് സമീപകാലത്ത് ഇവിടെ വിജയിച്ചത്

തിയറ്റര്‍ എക്സ്പീരിയന്‍സ് പകരുന്ന സിനിമകള്‍ക്കായല്ലാതെ മലയാളികള്‍ ഇന്ന് തിയറ്ററുകളിലേക്ക് പോകാറില്ല. ഉയര്‍ന്ന ടിക്കറ്റ് നിരക്കും കുടുംബമായി തിയറ്ററിലേക്ക് പോകാനുള്ള മറ്റ് ചെലവുകളിലെ വര്‍ധനവുമൊക്കെയാണ് ഇതിന് പ്രധാന കാരണങ്ങള്‍. അതിനാല്‍ത്തന്നെ തിയറ്റര്‍ എക്സ്പീരിയന്‍സ് നിര്‍ബന്ധമായും വേണ്ടതില്ലാത്ത ചിത്രങ്ങള്‍ ഒരു മാസത്തിനിപ്പുറം ഒടിടിയില്‍ വന്നിട്ട് കാണാമെന്ന് അവര്‍ തീരുമാനിക്കും. ഈ ട്രെന്‍ഡില്‍ സിനിമകളെ സംബന്ധിച്ച് ആവറേജ് വിജയങ്ങളില്ല. ഒന്നുകില്‍ വന്‍ വിജയം, അല്ലെങ്കില്‍ വന്‍ പരാജയം. മലയാള ചിത്രങ്ങളേക്കാള്‍ ഇതരഭാഷാ ചിത്രങ്ങള്‍ സമീപകാലത്ത് ഇവിടെ വിജയിച്ചതിന് കാരണവും ഈ തിയറ്റര്‍ അനുഭവം പകരല്‍ ആണ്. കേരള ബോക്സ് ഓഫീസില്‍ റിലീസ് ദിന കളക്ഷനില്‍ ഞെട്ടിച്ച 10 ചിത്രങ്ങളാണ് ചുവടെയുള്ള ലിസ്റ്റില്‍, അവ നേടിയ കളക്ഷനും. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റേതാണ് കണക്കുകള്‍.

കേരളത്തിലെ ടോപ്പ് 10 ഓപണിംഗ്‍സ്

1. കെജിഎഫ് ചാപ്റ്റര്‍ 2- 7.3 കോടി

2. ഒടിയന്‍- 6.8 കോടി

3. ബീസ്റ്റ്- 6.6 കോടി

4. മരക്കാര്‍: അറബിക്കടലിന്‍റെ സിംഹം- 6.3 കോടി

5. ഭീഷ്മ പര്‍വ്വം- 6.15 കോടി

6. സര്‍ക്കാര്‍- 6.1 കോടി

7. ലൂസിഫര്‍- 6.05 കോടി

8. ജയിലര്‍- 5.85 കോടി

9. കിംഗ് ഓഫ് കൊത്ത- 5.75 കോടി

10. ബാഹുബലി 2- 5.5 കോടി

ഈ ലിസ്റ്റിലുള്ള രണ്ട് ചിത്രങ്ങള്‍ ഇപ്പോഴും തിയറ്ററുകളിലുണ്ട് എന്നതാണ് ശ്രദ്ധേയം. നെല്‍സണ്‍ ദിലീപ്‍കുമാറിന്‍റെ രജനികാന്ത് ചിത്രം ജയിലറും ദുല്‍ഖര്‍ സല്‍മാന്‍റെ ഓണച്ചിത്രം കിംഗ് ഓഫ് കൊത്തയുമാണ് അവ. ഓഗസ്റ്റ് 10 ന് തിയറ്ററുകളിലെത്തിയ ജയിലര്‍ മലയാളം ഓണം റിലീസുകള്‍ എത്തിയിട്ടും തിയറ്ററുകളില്‍ തുടരുകയാണ്. അതേസമയം അഭിലാഷ് ജോഷിയാണ് കിംഗ് ഓഫ് കൊത്തയുടെ സംവിധാനം.

ALSO READ : 'പ്രേമത്തില്‍ ലാല്‍ സാറിന് കഥാപാത്രം ഉണ്ടായിരുന്നു'! കൃഷ്‍ണ ശങ്കര്‍ പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക