തെന്നിന്ത്യന്‍ ഭാഷാ സിനിമകളേക്കാള്‍ ഏറെ മുന്‍പേ വൈഡ് റിലീസിംഗ് ആരംഭിച്ചതാണ് ബോളിവുഡില്‍. ആദ്യകാലത്ത് ഖാന്‍ ത്രയങ്ങളുടേ സിനിമകള്‍ക്കായിരുന്നു ഏറെ തീയേറ്ററുകള്‍ ലഭിച്ചിരുന്നതെങ്കില്‍ ചെറുപട്ടണങ്ങളില്‍ പോലും മള്‍ട്ടിപ്ലെക്‌സുകള്‍ വന്നതോടെ പുതുതലമുറ താരചിത്രങ്ങള്‍ക്കും കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിച്ചുതുടങ്ങി. നിര്‍മ്മാതാക്കള്‍ ഇനിഷ്യല്‍ കളക്ഷനിലേക്ക് ശ്രദ്ധയൂന്നുന്നത് തന്നെ വൈഡ് റിലീസിംഗ് മുന്നില്‍ കണ്ടാണ്. ബോളിവുഡില്‍ ഈ വര്‍ഷം പുറത്തെത്തിയവയില്‍ ആദ്യദിന കളക്ഷനില്‍ മുന്നിലെത്തിയ അഞ്ച് സിനിമകളുടെ ലിസ്റ്റും അവ നേടിയ കളക്ഷനുമാണ് ചുവടെ.

1. ഭാരത്- 42.30 കോടി

2. മിഷന്‍ മംഗള്‍- 29.16 കോടി

3. കളങ്ക്- 21.60 കോടി

4. കേസരി- 21.06 കോടി

5. കബീര്‍ സിംഗ്- 20.21 കോടി

(കണക്കുകള്‍ക്ക് കടപ്പാട്: തരണ്‍ ആദര്‍ശ്)