അജയ് ദേവ്ഗണ്‍ നായകനായ ടോട്ടല്‍ ധമാല്‍ തീയേറ്ററില്‍ മികച്ച പ്രതികരണം തുടരുന്നു. ചിത്രം  117.77 കോടി രൂപയാണ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.

അജയ് ദേവ്ഗണ്‍ നായകനായ ടോട്ടല്‍ ധമാല്‍ തീയേറ്ററില്‍ മികച്ച പ്രതികരണം തുടരുന്നു. ചിത്രം 117.77 കോടി രൂപയാണ് ഇതുവരെ സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രം റിലീസ് ദിവസം 16.50 കോടി രൂപയാണ് സ്വന്തമാക്കിയത്. അജയ് ദേവ്ഗണിനു പുറമേ, മാധുരി ദീക്ഷിത്, റിതേഷ് ദേശ്മുഖ്, അനില്‍ കപൂര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി. നീണ്ട ഇടവേളയ്‍ക്ക് ശേഷം അനില്‍ കപൂറും മാധുരി ദീക്ഷിത്തും ഒന്നിച്ച ചിത്രമെന്ന പ്രത്യേകതയും ടോട്ടല്‍ ധമാലിനുണ്ട്. ജമ്മു കശ്മിരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിനോടുള്ള പ്രതിഷേധ സൂചകമായി ടോട്ടല്‍ ധമാല്‍ പാക്കിസ്ഥാനില്‍ റിലീസ് ചെയ്യേണ്ടെന്ന് തീരുമാനിച്ചിരുന്നു.