Asianet News MalayalamAsianet News Malayalam

നൂറിൽ പരം ഷോകൾ, 'ലിയോ'യിൽ ചരിത്രമെഴുതി ഏരീസ്പ്ലെക്സ്, കണക്കുകൾ ഇങ്ങനെ

ഒക്ടോബർ 19ന് ആയിരുന്നു വിജയ് നായകനായി എത്തിയ ലിയോ റിലീസ് ചെയ്തത്.

trivandrum Ariesplex SL Cinemas reveal leo movie Weekend collection lokesh kanagaraj vijay nrn
Author
First Published Oct 23, 2023, 4:01 PM IST

പ്രീ-റിലീസ് ബിസിനസിലൂടെ തന്നെ കോടികൾ വാരിക്കൂട്ടിയ ചിത്രമാണ് ലിയോ. ടിക്കറ്റ് ബുക്കിങ്ങിലെ റെക്കോർഡ് വിൽപ്പന ചിത്രം എത്ര നേടുമെന്നതിൽ ഏകദേശ ധാരണ ട്രേഡ് അനലിസ്റ്റുകൾക്ക് ഉണ്ടായിരുന്നു. എന്നാൽ ഇവരുടെ എല്ലാം മുൻധാരണകളെയും മാറ്റി മറിച്ചുള്ള പ്രകടനമാണ് ലിയോ ഓരോ ദിവസവും ബോക്സ് ഓഫീസിൽ സൃഷ്ടിക്കുന്നത്. ചിലച്ചിത്ര വ്യവസായത്തിന് മാത്രമല്ല, തിയറ്റർ വ്യവസായത്തിനും വലിയ മുതൽകൂട്ടായിരിക്കുക ആണ് ചിത്രം. ഈ അവസരത്തിൽ ആദ്യവാരാന്ത്യത്തിൽ ചിത്രം നേടിയ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് തിരുവനന്തപുരത്തെ പ്രധാന തിയറ്ററുകളിൽ ഒന്നായ 'ഏരീസ്പ്ലെക്സ്'. 

ആദ്യവാരാന്ത്യം ഏരീസ്പ്ലെക്സിൽ നിന്നും ലിയോ നേടിയിരിക്കുന്നത് 51.65 ലക്ഷമാണ്. 93% ഒക്യുപെൻസിയിലൂടെയാണ് ഈ നേട്ടം തിയറ്റർ സ്വന്തമാക്കിയിരിക്കുന്നത്. കഴി‍ഞ്ഞ ദിവസം 50 ലക്ഷത്തിലധികം ചിത്രം ഇവിടെ നിന്നും സ്വന്തമാക്കിയതായി ട്രേ‍ഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 105 ഷോകളിലായി 28119 ടിക്കറ്റുകൾ വിറ്റഴിഞ്ഞതിലൂടെ ആയിരുന്നു ഈ നേട്ടം. 

അതേസമയം, ഏരീസ്പ്ലെക്സിൽ ഏറ്റവും കൂടുതൽ പണംവാരിയ പടമായി മാറിയിരിക്കുകയാണ് ലിയോ. അഡ്വാന്‍സ് ബുക്കിംഗിലൂടെ 28,500 ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. ഇതിലൂടെ 55 ലക്ഷം രൂപ തിയറ്ററിന് ലഭിക്കുകയും ചെയ്തിരുന്നു. റിലീസ് ദിനം 10,510 ടിക്കറ്റുകളാണ് തിയറ്ററിൽ വിറ്റഴിഞ്ഞത്. ഇതിലൂടെ 17.92 ലക്ഷം രൂപയും ചിത്രം സ്വന്തമാക്കിയിരുന്നു. 

വില്ലനിസത്തിലും ഹാസ്യം നിറഞ്ഞ എക്സ്പ്രഷൻസ്..ഓഹ്..; 'വർമനെ' പുകഴ്ത്തി'നരസിംഹ'

ഒക്ടോബർ 19ന് ആയിരുന്നു വിജയ് നായകനായി എത്തിയ ലിയോ റിലീസ് ചെയ്തത്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷ് കനകരാജും ഒന്നിച്ച ചിത്രത്തിൽ മാത്യു, ബാബു ആന്റണി, തൃഷ, ​ഗൗതം മേനോൻ, സഞ്ജയ് ദത്ത്, അർജുൻ സർജ,മന്‍സൂര്‍ അലി തുടങ്ങി നിരവധി താരങ്ങൾ അണിനിരന്നിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ..

Follow Us:
Download App:
  • android
  • ios