ശനിയാഴ്‍ച ഓപ്പണിംഗിനേക്കാള്‍ കളക്ഷൻ നേടിയെന്നത് സിനിമാ പ്രേക്ഷകരെയും ഞെട്ടിച്ചിരിക്കുകയാണ്.

മലയാളത്തിലെ മോസ്റ്റ് വയലന്റ് ആക്ഷൻ ചിത്രം എന്ന വിശേഷണമാണ് മാര്‍ക്കോയ്‍ക്ക് ഉള്ളത്. രക്തം ചീന്തിയ ഫോട്ടോകള്‍ ഉള്‍പ്പെട്ട ചിത്രത്തിന്റെ പോസ്റ്ററുകളും ആ സൂചനകള്‍ നല്‍കിയിരുന്നു. സൂചനകള്‍ ശരിവയ്‍ക്കും വിധമാണ് മാര്‍ക്കോയുടെ തിയറ്റര്‍ കാഴ്‍ചയും. ഓപ്പണിംഗില്‍ 11 കോടിയോളം നേടിയ ചിത്രം മാര്‍ക്കോ വലിയ മുന്നേറ്റമാണ് ഉണ്ടാക്കുന്നതെന്നാണ് ശനിയാഴ്‍ചത്തെ കണക്കുകളും സൂചിപ്പിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

കേരളത്തില്‍ റിലീസിന് മാര്‍ക്കോ 4.29 കോടിയാണ് നെറ്റ് നേടിയത്. എന്നാല്‍ മാര്‍ക്കോ ശനിയാഴ്‍ച 4.63 കോടി രൂപയാണ് നേടിയത് എന്നാണ് റിപ്പോര്‍ട്ട്. മാര്‍ക്കോ ഓരോ ദിവസം പിന്നിടുമ്പോഴും കളക്ഷൻ ഉയര്‍ത്തിയാല്‍ വമ്പൻ ഹിറ്റാകുമെന്ന് തീര്‍ച്ചയാകുമ്പോള്‍ ആരൊക്കെ വീഴുമെന്നതിലാണ് ആകാംക്ഷ. ഉണ്ണി മുകുന്ദന്റെ ആദ്യ 100 കോടി ക്ലബ് മാര്‍ക്കോ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സംവിധായകൻ ഹനീഫ് അദേനിയായ മാര്‍കോ സിനിമയില്‍ തെലുങ്ക് നടി യുക്തി തരേജയാണ്. തിരക്കഥയും ഹനീഫ് അദേനി നിര്‍വഹിക്കുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ ഫിലിംസും ക്യൂബ്സ് എന്റർടൈൻമെന്റ്‍സുമാണ്. ഛായാഗ്രഹണം ചന്ദ്രു സെൽവരാജാണ്. സംഗീതം നിര്‍വഹിക്കുന്നത് രവി ബസ്രറുമായ ചിത്രത്തില്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നത് സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ. യുക്തി തരേജ എന്നിവരുമാണ്.

ഹനീഫ് അദേനിയുടെ മിഖായേൽ എന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച മാർക്കോ ജൂനിയറെ നായകനാക്കിയാണ് മാര്‍കോ എത്തിയിരിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ. വൻ ഹിറ്റായി മാറി കുതിക്കുന്ന ചിത്രത്തിന്റെ പിആര്‍ഒ വാഴൂര്‍ ജോസും പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാറും ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്‍സ്‍ക്യൂറ എന്റർടൈൻമെന്റും പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ബിനു മണമ്പൂറും ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപുമാണ്.

Read More: സര്‍പ്രൈസ് ഹിറ്റായി മുറ, ചിത്രം ഒടിടിയില്‍ എത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക