Asianet News MalayalamAsianet News Malayalam

യുഎസ് ബോക്സ് ഓഫീസില്‍ മുന്നിലാര്? പൊന്നിയിന്‍ സെല്‍വന്‍ 2, ഏജന്‍റ് എന്നിവ നേടിയ ഓപണിംഗ് കളക്ഷന്‍

ഇന്ത്യന്‍ സിനിമകളുടെ വിദേശ മാര്‍ക്കറ്റുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് യുഎസ്

usa opening box office collection ponniyin selvan 2 agent mammootty mani ratnam nsn
Author
First Published Apr 29, 2023, 10:38 AM IST

തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് രണ്ട് പ്രധാന റിലീസുകള്‍ എത്തിയിട്ടുള്ള വാരാന്ത്യമാണ് ഇത്. തമിഴില്‍ നിന്ന് മണി രത്നത്തിന്‍റെ ഡ്രീം പ്രോജക്റ്റ് പൊന്നിയിന്‍ സെല്‍വന്‍റെ രണ്ടാം ഭാഗവും തെലുങ്കില്‍ നിന്ന് അഖില്‍ അക്കിനേനി- മമ്മൂട്ടി ടീമിന്‍റെ ഏജന്‍റും. തമിഴ്, തെലുങ്ക് ചിത്രങ്ങളാണെങ്കിലും മറ്റ് ഭാഷാ പതിപ്പുകളോടെ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ഇരു ചിത്രങ്ങളും എത്തിയത്. ഇന്ത്യന്‍ സിനിമയ്ക്ക് മാര്‍ക്കറ്റ് ഉള്ള വിദേശ രാജ്യങ്ങളിലൊക്കെയും ഇരു ചിത്രങ്ങളും റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ യുഎസ് ഓപണിംഗ് കളക്ഷന്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകളും പുറത്തെത്തി തുടങ്ങിയിട്ടുണ്ട്.

യുഎസ് പെയ്ഡ് പ്രീമിയറുകളില്‍ നിന്ന് മാത്രമായി ഒരു ലക്ഷം ഡോളര്‍ ആണ് ചിത്രം നേടിയത്. ആദ്യദിനം ഒന്നര ലക്ഷം ഡോളറും. രണ്ടും ചേര്‍ത്തുള്ള യുഎസ് ഓപണിംഗ് രണ്ടര ലക്ഷം ഡോളര്‍ ആണ്. അതായത് 2 കോടി രൂപ. ചിത്രത്തിന്‍റെ യുഎസിലെ വിതരണക്കാരായ പ്രത്യങ്കിര സിനിമാസ് പുറത്തുവിട്ട കണക്കാണ് ഇത്. അതേസമയം പൊന്നിയിന്‍ സെല്‍വന്‍ 2 നേടിയത് 1.5 മില്യണ്‍ ഡോളര്‍ ആണെന്നാണ് പുറത്തെത്തുന്ന കണക്കുകള്‍. അതായത് 12 കോടി രൂപ. പ്രീമിയര്‍ ഷോകളില്‍ നിന്നും റിലീസ് ദിനത്തില്‍ നിന്നുമുള്ള കളക്ഷനാണ് ഇത്.

 

വന്‍ വിജയം നേടിയ പൊന്നിയിന്‍ സെല്‍വന്‍റെ രണ്ടാം ഭാഗം എന്ന നിലയില്‍ വലിയ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു പിഎസ് 2. അതിനാല്‍ത്തന്നെ ആദ്യദിന കളക്ഷനില്‍ അത് പ്രതിഫലിക്കുകയും ചെയ്തു. അതേസമയം അഖില്‍ അക്കിനേനി നായകനായ ഒരു ചിത്രമെന്ന നിലയില്‍ ഏജന്‍റ് നേടിയിരിക്കുന്നതും മോശമില്ലാത്ത യുഎസ് ഓപണിംഗ് ആണ്.

ALSO READ : പ്രിയദര്‍ശന്‍റെ 'കൊറോണ പേപ്പേഴ്സ്' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

Follow Us:
Download App:
  • android
  • ios