Asianet News MalayalamAsianet News Malayalam

അശ്ലീലചിത്രം നിര്‍മിച്ചതിന് ജയിലിലായി, അനുഭവങ്ങള്‍ സിനിമയാക്കി, ദുരന്തമായി യുടി 69, നേടിയത് 10 ലക്ഷം

നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവിന്റെ സിനിമയാണ് യുടി 69.

UT 69 box office collection report out Shilpa Shettys husband Raj Kundras film earns only 10 laksh hrk
Author
First Published Nov 4, 2023, 8:03 PM IST

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ രാജ് കുന്ദ്ര നായകനായി എത്തിയത് യുടി 69. യുടി 69ന് റിലീസിന് നേടാനായ കളക്ഷൻ വെറും 10 ലക്ഷം രൂപയാണ്. യുടി 69 ഏകദേശം 20 കോടി ബജറ്റിലാണ് ഒരുങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ യുടി 69 എന്ന സിനിമ വൻ നഷ്‍ടമാകുമെന്ന് ഉറപ്പായി.

അശ്ലീലചിത്ര നിര്‍മാണത്തിന്റെ പേരില്‍ വ്യവസായി രാജ്‍ കുന്ദ്ര ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. അക്കാലത്തെ സംഭവങ്ങള്‍ ആസ്‍പദമാക്കിയാണ് കുന്ദ്ര സിനിമ എടുക്കുന്നത്. യുടി 69 എന്ന സിനിമയില്‍ നായക കഥാപാത്രമായും എത്തുന്നു. ജയില്‍ ശിക്ഷ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ ശേഷം പൊതുവിടങ്ങളിലെ ചടങ്ങിന് മാസ്‍കുകള്‍ ധരിച്ച് എത്തിയിരുന്ന രാജ് കുന്ദ്ര സിനിമ പ്രഖ്യാപിച്ചതിനു ശേഷമാണ് മുഖം പുറത്തു കാണിച്ചത്.

സാമൂഹ്യ മാധ്യമത്തില്‍  അടുത്തിടെ പങ്കുവെച്ച രാജ് കുന്ദ്രയുടെ പോസ്റ്റ് അടുത്തിടെ ചര്‍ച്ചയായിരുന്നു. ഞങ്ങള്‍ പിരിഞ്ഞു എന്നായിരുന്നു നിര്‍മാതാവ് രാജ് കുന്ദ്രയുടെ പോസ്റ്റ്. ശില്‍പാ ഷെട്ടിയുമായി പിരിയുന്നുവെന്നതാണ് കുന്ദ്ര പറയുന്നത് എന്ന് പലരും വിചാരിച്ചു. എന്നാല്‍ പിന്നാലെ മാസ്‍ക് ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞും കുറിപ്പെഴുതിയതോടെ നിരവധി പേരാണ് സംഭവത്തില്‍ രാജ്‍ കുന്ദ്രയെ വിമര്‍ശിച്ച് എത്തിയത്.

ഞങ്ങള്‍ പിരിഞ്ഞുവെന്ന പോസ്റ്റ് ചര്‍ച്ചയായതിന് ശേഷം കുറേ മാസ്‍കുകളുമായി ഒരു റീല്‍ വീഡിയോ രാജ്‍ കുന്ദ്ര പങ്കുവച്ച് എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമാക്കുകയും ചെയ്‍തിരുന്നു. വിട മാസ്‍കുകളേ, പിരിയാനുള്ള സമയാണ് ഇത്, എന്നെ സംരക്ഷിച്ചതിന് നന്ദി, ഇനി അടുത്ത ഘട്ടമാണ് എന്നും എഴുതിയ രാജ് കുന്ദ്ര യുടി 69 എന്ന ഹാഷ്‍ടാഗും പങ്കുവെച്ചു. ആരാണ് ഇങ്ങനെ ഒരു ഐഡിയ പറഞ്ഞത് എന്നായിരുന്നു വിമര്‍ശനവുമായി ഒരാള്‍ എഴുതിയത്. മോശം പിആര്‍ ആണെന്നും കുന്ദ്രയ്‍ക്ക് എതിരെ ഒരാള്‍ പോസ്റ്റിട്ടു.

Read More: ലിയോയില്‍ ത്രസിപ്പിച്ച കാര്‍ ചേയ്‍സിംഗ് രംഗത്തിന് പിന്നില്‍, രഹസ്യം വെളിപ്പെടുത്തി അൻപറിവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios