ആദ്യദിനം ആഗോളതലത്തിൽ 50.05 കോടി ​ഗ്രോസ് ആയിരുന്നു ഛാവ നേടിയത്.

ഴിഞ്ഞ കുറേക്കാലമായി ബോളിവുഡിൽ ഇറങ്ങുന്ന ഭൂരിഭാ​ഗം സിനിമകളും ദയനീയമായ പരാജയങ്ങളാണ് നേടി കൊണ്ടിരുന്നത്. റിലീസ് ചെയ്ത പല സിനിമകൾക്കും മുടക്കുമുതൽ പോലും ലഭിച്ചിരുന്നില്ല. ഈ വർഷം ആരംഭത്തിലും ഈ ട്രെന്റ് തന്നെയായിരുന്നു റിലീസ് ചെയ്ത സിനിമകളിൽ തുടർന്നത്. സ്‌കൈ ഫോഴ്‌സ് മുതൽ കങ്കണ റണൗട്ടിന്‍റെ എമര്‍ജന്‍സി വരെയുള്ള എല്ലാ സിനിമകളും ബോക്സ് ഓഫീസിൽ ഏറ്റവും താഴ്ന്ന പ്രകടനം ആയിരുന്നു കാഴ്ചവച്ചത്. ഈ പരാജയ പടുക്കുഴിയിൽ നിന്നും ബോളിവുഡിനെ കരകയറ്റിയിരിക്കുകയാണ് ഛാവ എന്ന ചിത്രം. വിക്കി കൗശൽ നായകനായി എത്തിയ ചിത്രത്തിന് റിലീസ് ചെയ്ത് ആദ്യ ദിനം മുതൽ പ്രേക്ഷക പ്രശംസ ഏറുകയാണ്. ഒപ്പം ബോക്സ് ഓഫീസിലും ​ഗംഭീര പ്രകടനമാണ് ചിത്രം കാഴ്ചവയ്ക്കുന്നത്. 

ഇപ്പോഴിതാ ഛാവയുടെ ബോക്സ് ഓഫീസ് കളക്ഷൻ വിവരങ്ങൾ പുറത്തുവരികയാണ്. പ്രമുഖ ട്രാക്കിം​ഗ് വെബ്സൈറ്റായ കോയ്മോയിയുടെ റിപ്പോർട്ട് പ്രകാരം ഇതുവരെ 400 കോടിയിലധികം കളക്ഷനാണ് ഛാവ നേടിയിരിക്കുന്നത്. ഒൻപത് ദിവസത്തെ കളക്ഷൻ വിവരമാണിത്. ഈ വർഷം റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയാണിത്. 

ആദ്യദിനം ആഗോളതലത്തിൽ 50.05 കോടി ​ഗ്രോസ് ആയിരുന്നു ഛാവ നേടിയത്. ഒന്നാം ദിനത്തിൽ നിന്നും കൂടുതൽ കളക്ഷനാണ് ഒൻപതാം ദിനം ചിത്രം നേടിയത്. 59.03 കോടിയാണ് ഒൻപതാം ദിനം മാത്രം ചിത്രം നേടിയിരിക്കുന്നതെന്നാണ് കണക്ക്. അങ്ങനെ ആകെ മൊത്തം 405.49 കോടിയാണ് ഛാവ ഇതുവരെ നേടിയിരിക്കുന്നത്. ഇതോടെ അജയ് ദേവ​ഗൺ ചിത്രം സിങ്കം എ​ഗെയ്ൻ എന്ന ചിത്രത്തെ ഛാവ മറികടന്നു. 402.26 കോടിയാണ് സിങ്കത്തിന്റെ ആ​കെ കളക്ഷൻ. 

മറ്റെന്ത് തംപ്‌നെയില്‍ നല്‍കണം ?; 'പറ്റിച്ചു കാശുണ്ടാക്കിയെന്ന് പറയുന്നവർ'ക്ക് മറുപടിയുമായി ശ്രീവിദ്യ

L3ക്ക് മുമ്പേ ടൈസൺ? എമ്പുരാനെക്കുറിച്ച് മുരളി ഗോപി| Vibe Padam Episode 04

സിങ്കം എ​ഗെയ്ന് ഒപ്പം പതിനൊന്ന് ഹിന്ദി ചിത്രങ്ങളുടെ കളക്ഷനും ഛാവ മറികടന്നു. ഫൈറ്റർ (354.70 കോടി), തൻഹാജി: ദി അൺസങ് വാരിയർ (364.81 കോടി), ബാജിറാവു മസ്താനി (367 കോടി), കബീർ സിംഗ് (368.32 കോടി), ക്രിഷ് 3 (374 കോടി), കിക്ക് (377 കോടി), ഹാപ്പി ന്യൂ ഇയർ (385 കോടി), സിംബലെ (385 കോടി), സിംബലെ 39 കോടി), 3.90 കോടി 3 ഇഡിയറ്റ്‌സ് (395 കോടി), പ്രേം രത്തൻ ധന് പായോ (399 കോടി) എന്നിവയാണ് ആ ചിത്രങ്ങൾ. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..