ജയിലറെ മറികടന്ന് വിജയ്‍യുടെ ലിയോ.

വിജയ്‍യുടെ ലിയോ തീര്‍ത്ത ആരവമടങ്ങുന്നില്ല. റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ് ലിയോ, ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രമായ ലിയോ പ്രതീക്ഷകള്‍ക്കപ്പുറത്തെ വിജയമാണ് നേടിയിരിക്കുന്നത്. ഗള്‍ഫിലും ദളപതി വിജയ്‍യുടെ ലിയോയ കളക്ഷൻ റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

രജനികാന്തിന്റെ വമ്പൻ ഹിറ്റായ ജയിലറിന്റ കളക്ഷനാണ് ദളപതിയുടെ വിജയ് മറികടന്നിരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് റെക്കോര്‍ഡ്. പ്രഭാസിന്റെ ബാഹുബലി 2വിന്റെ ഗള്‍ഫ് കളക്ഷനും ലിയോ മറികടന്നിരിക്കുന്നു. വേഗത്തില്‍ കേരളത്തില്‍ നിന്ന് 50 കോടി നേട്ടം എന്ന റെക്കോര്‍ഡാണ് ലിയോ സ്വന്തം പേരിലാക്കിയിട്ടുണ്ട്. റിലീസിന് കേരളത്തില്‍ ഒരു ചിത്രത്തിന്റെ കളക്ഷൻ റെക്കോര്‍ഡ് ലിയോയുടെ പേരിലാണ്.

ദളപതി വിജയ്‍ നായകനായി എത്തിയ ചിത്രമായ ലിയോ ലോകമെമ്പാടും വൻ സ്വീകാര്യതയാണ് നേടുന്നത്. തമിഴകത്ത് നിന്ന് മാത്രമായി 200 കോടി രൂപയിലധികം വിജയ്‍യുടെ ലിയോ നേടുകയും റെക്കോര്‍ഡായി മാറുകയും ചെയ്‍തിരുന്നു. എന്തായാലും തമിഴകത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റ് ചിത്രമായിരിക്കുകയാണ് ലിയോ. ഏതൊക്കെ റെക്കോര്‍ഡുകളാണ് വിജയ് നായകനായ ചിത്രം ലിയോ മറികടക്കുക എന്ന വ്യക്തമാകാൻ ഇനിയും കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കണം.

ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നായിരുന്നു. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രം ലിയോ കര്‍ണാടകയിലും ജയിലറിന്റെയടക്കം റിലീസ് കളക്ഷൻ റെക്കോര്‍ഡ് തകര്‍ത്തിരുന്നു. തെലുങ്കിലും മികച്ച സ്വീകാര്യത വിജയ് ചിത്രം നേടുന്നുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ എത്തിയ ലിയോയില്‍ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.

Read More: 'എന്തുകൊണ്ടാണ് റോളക്സ് ചെയ്‍തത്?', സൂര്യ പറഞ്ഞത് വെളിപ്പെടുത്തി കാര്‍ത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക