തമിഴ്‍നാട്ടില്‍ വിജയ്‍യുടെ ലിയോയുടെ ആകെ കളക്ഷൻ റെക്കോര്‍ഡ് നേട്ടത്തില്‍. 

ദളപതിയുടെ വിളയാട്ടമാണ് തമിഴകത്ത്. ലിയോയുടെ ആവേശത്തില്‍ റെക്കോര്‍ഡുകള്‍ തിരുത്തപ്പെടുകയാണ്. ലിയോയുടെ തമിഴ്‍നാട്ടില്‍ നിന്ന് മാത്രമുള്ള കളക്ഷൻ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ആരാധകരില്‍ ആവേശമുണ്ടാക്കുന്നത്. തമിഴ്‍നാട്ടില്‍ നിന്ന് ലിയോ 200 കോടി എന്ന റെക്കോര്‍ഡ് നേട്ടം മറികടന്നിരിക്കുകയാണ്.

തമിഴ്‍നാട്ടില്‍ മാത്രമല്ല കേരളത്തിലും ലിയോയുടെ കളക്ഷൻ റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയിരിക്കുകയാണ്. റിലീസിന് കേരളത്തില്‍ ഒരു ചിത്രത്തിന്റെ കളക്ഷൻ റെക്കോര്‍ഡ് ലിയോയുടെ പേരിലാണ്. അടുത്തിടെ മറ്റൊരു നേട്ടവും വിജയ് ചിത്രം ലിയോ കേരളത്തില്‍ നിന്ന് നേടിയിരുന്നു. വേഗത്തില്‍ കേരളത്തില്‍ നിന്ന് 50 കോടി നേട്ടം എന്ന റെക്കോര്‍ഡാണ് ലിയോ സ്വന്തം പേരിലാക്കിയത്.

ഔദ്യോഗിക റിപ്പോര്‍ട്ടു പ്രകാരം 461 കോടി രൂപയാണ് ദളപതി വിജയ്‍യുടെ ലിയോ ആകെ കളക്ഷൻ നേടിയിരിക്കുന്നത്. ഇത്തരം ഒരു നേട്ടത്തില്‍ ഏഴ് ദിവസങ്ങളിലാണ് ലിയോ എത്തിരിക്കുന്നത് എന്നത് തമിഴകത്ത് റെക്കോര്‍ഡാണ് എന്നും ഔദ്യോഗികമായി പുറത്തുവിട്ട പോസ്റ്ററില്‍ നിന്ന് വ്യക്തമായിരുന്നു. ഏതൊക്കെ റെക്കോര്‍ഡുകളാണ് വിജയ് നായകനായ ചിത്രം ലിയോ മറികടക്കുക എന്ന വ്യക്തമാകാൻ ഇനിയും കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കണം. എന്തായാലും തമിഴകത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റ് ചിത്രമായിരിക്കുകയാണ് ലിയോ.

ലിയോയുടെ റിലീസ് ഒക്ടോബര്‍ 19നായിരുന്നു. ലോകേഷ് കനകരാജും വിജയ്‍യും ഒന്നിച്ച ചിത്രം ലിയോ കര്‍ണാടകയിലും ജയിലറിന്റെയടക്കം റിലീസ് കളക്ഷൻ റെക്കോര്‍ഡ് തകര്‍ത്തിരുന്നു. തെലുങ്കിലും മികച്ച സ്വീകാര്യത വിജയ് ചിത്രം നേടുന്നുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷ എത്തിയ ലിയോയില്‍ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.

Read More: ജോജു നായകനായ പുലിമട, പുതിയ വീഡിയോ ഗാനം പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക