Asianet News MalayalamAsianet News Malayalam

വാര്‍ തിയേറ്ററില്‍ കുതിപ്പ് തുടരുന്നു, ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്

വാര്‍ എന്ന സിനിമയുടെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്.

War Box Office collection Day 2
Author
Mumbai, First Published Oct 4, 2019, 2:05 PM IST

ഹൃത്വിക് റോഷൻ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് വാര്‍. വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. മികച്ച ഒരു ആക്ഷൻ ചിത്രമായിട്ടാണ് ആരാധകര്‍ ചിത്രത്തെ കാണുന്നത്. ചിത്രത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ 76.35 കോടി രൂപയിലധികമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ചിത്രം ആദ്യ ദിനം തന്നെ  53.35 കോടി രൂപ സ്വന്തമാക്കിയിരുന്നു.  രണ്ടാം ദിനം 23 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്.   ഇന്ത്യയില്‍ റീലീസ് ചെയ്‍ത ചിത്രങ്ങളില്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷൻ സ്വന്തമാക്കിയ എക്കാലത്തെയും രണ്ടാമത്തെ ചിത്രം എന്ന റെക്കോര്‍ഡ് വാര്‍ സ്വന്തമാക്കിയിരുന്നു.    ഇന്ത്യയില്‍ റീലീസ് ചെയ്‍ത ചിത്രങ്ങളില്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷൻ സ്വന്തമാക്കിയ എക്കാലത്തെയും രണ്ടാമത്തെ ചിത്രം എന്ന റെക്കോര്‍ഡാണ് വാര്‍ സ്വന്തമാക്കിയിരിക്കുന്നത്.  ബാഹുബലി 152.6 കോടി സ്വന്തമാക്കിയിരുന്നു. അവഞ്ചേഴ്‍സ് എൻഡ് ഗെയിമാണ് ഇപ്പോള്‍ മൂന്നാം സ്ഥാനത്ത്.  53.10 കോടി രൂപയായിരുന്നു ഇന്ത്യയില്‍ ആദ്യ ദിവസം അവഞ്ചേഴ്‍സ് എൻഡ് ഗെയിം സ്വന്തമാക്കിയത്. ഇന്ത്യയില്‍ 4000 സ്‍ക്രീനുകളിലായിരുന്നു വാര്‍ റിലീസ് ചെയ്‍തത്. ലോകമെമ്പാടുമായി 5350 സ്‍ക്രീനുകളിലും. ഹൃത്വിക് റോഷന് ഒപ്പം ടൈഗര്‍ ഷ്രോഫും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു. സിദ്ധാര്‍ഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്‍തത്.

Follow Us:
Download App:
  • android
  • ios