ട്രാൻസ്ഫോർമേഴ്സ് പരമ്പരയുടെ 'പ്രീക്വൽ' വരുന്നു ബബിൾബീ ഡിസംബറിൽ തീയേറ്ററിൽ റിലീസിനു മുന്പേ ഹിറ്റായി 'ബബിൾബീ' ടീസർ യൂ ട്യൂബിൽ വൻഹിറ്റ്
വാഷിംഗ്ടണ്‍: വന്‍ഹിറ്റായ ട്രാന്‍സ് ഫോർമേഴ്സ് പരമ്പരയുടെ ആമുഖചിത്രത്തിന്‍റെ ട്രെയിലർ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്. ഡിസംബറിലാണ് ബംബിള്‍ ബീ തിയേറ്ററിലെത്തുന്നത്. ആകാംക്ഷയോടെ ആരാധകരെ കാത്തിരിപ്പിക്കാൻ പോന്നത്ര തില്ലുണ്ട് ട്രെയിലറിന്. ചുറുചുറുക്കുള്ള സാഹസികപ്രേമിയായ ടീനേജുകാരി ചാർലി വാട്സൺ, ആദ്യം ബംബിൾ ബീയെ കണ്ടെത്തുന്നത് കാലിഫോർണിയയിലെ ഒരു വർക്ക് ഷോപ്പിന്റെ പിന്നാമ്പുറത്ത് നിന്നാണ്.
വികൃതിയായ ചാർലിയും കരുത്തനും രസികനുമായ ബീയും പെട്ടെന്ന് തന്നെ നല്ല ചങ്ങാതിമാരാകുന്നു, പക്ഷേ കാര്യങ്ങൾ അത്ര ലളിതമല്ലെന്നും ബീ ചില്ലറക്കാരനല്ലെന്നും ചാർലി മനസ്സിലാക്കുന്നത് സെക്ടർ ഏഴ് എന്ന സർക്കാർ ഏജൻസിയുടെ ഉദ്യോഗസ്ഥർ ആക്രമിക്കാനായി പിന്നാലെ കൂടുമ്പോഴാണ്. പിന്നെ സിനിമക്ക് ത്രില്ലറിന്റെ വേഗവും താളവുമാണ്.
ഹെയ് ലി സ്റ്റേയ്ൻഫെൽഡ് ആണ് ചാർലിയെ അവതരിപ്പിക്കുന്നത്. സെക്ടർ ഏഴിന്റെ തലവനായി ജോൺ സെന എത്തുന്നു. ട്രാവിസ് നൈറ്റ് ആണ് ജനപ്രിയതയും ഹാസ്യവും ചേർത്തുള്ള സയൻസ് ഫിക്ഷൻ അണിയിച്ചൊരുക്കുന്നത്. അക്കാദമി അവാർഡ് ജേതാവായ ഇറ്റാലിയൻ സംഗീതസംവിധായകൻ ദാരിയോ മാരിനെല്ലിയാണ് ബംബിൾ ബീക്ക് ഉദ്വേഗത്തിന്റെയും ആവേശത്തിന്റെയും ഈണം നൽകുന്നത്. പാരമൌണ്ട് പിക്ചേഴ്സ് സിനിമ ഡിസംബറിൽ റിലീസ് ചെയ്യും.

