ഭാര്യയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സ്വകാര്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച നടന്‍ നവാസുദീന്‍ സിദ്ദിഖിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

മുംബൈ: ഭാര്യയുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ സ്വകാര്യ അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച നടന്‍ നവാസുദീന്‍ സിദ്ദിഖിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. താനെ പോലീസാണ് കേസ് എടുത്തിരിക്കുന്നത്. ഒരുമാസത്തിനുള്ളില്‍ രാജ്യത്തെ പ്രമുഖ വനിതാ കുറ്റാന്വേഷകയായ രജനി പണ്ഡിറ്റ് അടക്കം 11 പേരെ താരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതിരുന്നു. 

ഇവരില്‍ നിന്നാണ് സിദ്ദിഖി ഭാര്യയുടെ ഫോണ്‍ ചോര്‍ത്താന്‍ കരാര്‍ നല്‍കിയ കാര്യം വ്യക്തമായത്. മാര്‍ച്ച് 9ന് കേസുമായി ബന്ധപ്പെട്ട് താനെ പോലീസില്‍ മൊഴി നല്‍കാമെന്നായിരുന്നു സിദ്ദിഖി പറഞ്ഞത്. എന്നാല്‍, വെള്ളിയാഴ്ച അദ്ദേഹം ഹാജരാകാത്തതിനെത്തുടര്‍ന്ന് ക്രൈംബ്രാഞ്ച് സമന്‍സ് അയക്കുകയായിരുന്നു.

സിദ്ദിഖിയുടെ അഭിഭാഷകനായ റിസ്വാന്‍ സിദ്ദിഖിക്കും താനെ പോലീസ് സമന്‍സ് അയച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം താനെ പോലീസിന് മൊഴി നല്‍കുകയും ചെയ്തിരുന്നു. ഭാര്യയുടെ ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. 

ജനുവരി 29ന് താനെയില്‍ നിരവധി ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവരെ ഫോണ്‍ സന്ദേശങ്ങളും സംഭാഷണങ്ങളും ചോര്‍ത്തി നല്‍കിയതിന് പിടികൂടിയിരുന്നു.