ആൽബെർട്ടയിലെ എഡ്‍മൺടോണിലുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്വപ്ന സാക്ഷാത്കാരം . അതാണ് കനേഡിയൻ താറാവുകൾ എന്ന ഷോർട് ഫിലിം . കാനഡയെന്ന തണുത്ത പറുദീസയിലേക്ക് പുതിയ മേച്ചിൽപ്പുറങ്ങൾ തേടിയെത്തുന്ന ഒരു കൂട്ടം സ്റ്റുഡൻറ് വിസ ക്കാരുടെ കഥ പറയുന്ന ഹ്രസ്വ ചിത്രം തിരക്കഥയൊരുക്കി എഡിറ്റിംഗ് ഛായാഗ്രഹണം സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് അഭിലാഷ്‌ കൊച്ചുപുരക്കലാണ്.

ഈ ദേശത്തെ നിലനിൽപ്പിനായുള്ള പോരാട്ടങ്ങൾക്കിടെ എത്തിചേരുന്ന ചില പ്രശ്‍നങ്ങളും അതിൽപ്പെട്ടുഴലുന്ന ഒരു കൂട്ടം യുവാക്കളുടെയും കഥ പറയുന്ന ഈ ചെറു സിനിമ ഉദ്വേഗജനകമായ പല രംഗങ്ങളിലൂടെയും ആസ്വാദകരെ കൂട്ടികൊണ്ടു പോകുന്നു . പ്രേക്ഷകർക്ക് മികച്ചൊരു ത്രില്ലിംഗ് അനുഭവമായിരിക്കും ഈ ഹ്രസ്വ ചിത്രം. ഹ്രസ്വചിത്രങ്ങളില്‍ സാധാരണ കാണാത്ത സ്പീഡ് കാർ ചെസിങ് രംഗങ്ങളും ഉണ്ട്.

ജോജി കുര്യൻ ,ആൻഡ്രൂസ് അലക്സ് എന്നിവർ ചേർന്നാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അനിമേഷൻ രംഗങ്ങൾ നിർവഹിച്ചിരിക്കുന്നത് ജോജി കുരിയൻ ആണ്. ചിത്രത്തിന്റെ സംഗീത സംവിധാനം , ബിജിഎം , സൗണ്ട് ഡിസൈൻ എന്നിവ നിർവഹിച്ചിരിക്കുന്നത്ആൻഡ്രൂസ് അലക്സ് ആണ് .ഡ്രീംസ് രാജശ്രീ പ്രസാദ്, സുധീഷ് കെ സ്‍കറിയ കൈപ്പനാനിക്കൽ തുടങ്ങിയവര്‍ കഥാപാത്രങ്ങളായി എത്തുന്നു.