വി.പി സത്യന്റെ ജീവിതം സിനിമയാകുന്ന ക്യാപ്റ്റനിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപിസുന്ദറാണ് ഈണമിട്ടത്. പാല്‍തിര പാടും എന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാലാണ്.

 മാധ്യമപ്രവര്‍ത്തകനായ പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ടി എല്‍ ജോര്‍ജ് ആണ് നിര്‍മിക്കുന്നത്. ജയസൂര്യയാണ് വി.പി സത്യനായി എത്തുന്നത്. അനിതാ സത്യനായി അനുസിത്താരയും വേഷമിടുന്നു. സിദ്ധിഖ്, രഞ്ജി പണിക്കര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.