സംവിധായകന്‍റെ വേഷത്തില്‍ അത്രമേല്‍ വിജയം വരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെങ്കിലും മികവ് തെളിയിക്കാന്‍ കഴിഞ്ഞു. ഇതാ ഒരു സ്നേഹഗാഥയിലൂടെ 1997 ലാണ് ക്യാപ്റ്റന്‍ രാജു തന്‍റെ സ്വപ്നം സഫലമാക്കിയത്. വിക്രവും ലൈലയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം തീയറ്ററുകളില്‍ വലിയ വിജയം നേടിയില്ലെങ്കിലും ശ്രദ്ധ കൈവരിക്കാന്‍ സാധിച്ചു. ക്യാപ്റ്റന്‍ രാജുവും ചിത്രത്തില്‍ വേഷമിട്ടിരുന്നു

മലയാള വെള്ളിത്തിരയിലെ ഒരു യുഗത്തിന് അവസാനം കുറിച്ച് കാപ്റ്റന്‍ രാജു മടങ്ങുമ്പോള്‍ ചലച്ചിത്ര പ്രേമികള്‍ അത്രമേല്‍ വേദനയിലാണ്. 37 വര്‍ഷം നീണ്ടുനിന്ന ആ അഭിനയ ജീവിതം മലയാളിയെ ഏറെ ആനന്ദിപ്പിച്ചിട്ടുണ്ട്. അഞ്ചൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ക്യാപ്ടന്‍ രാജു സംവിധായകന്‍ എന്ന നിലയിലും പ്രതിഭ തെളിയിച്ച വ്യക്തിത്വമാണ്.

സംവിധായകന്‍റെ വേഷത്തില്‍ അത്രമേല്‍ വിജയം വരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെങ്കിലും മികവ് തെളിയിക്കാന്‍ കഴിഞ്ഞു. ഇതാ ഒരു സ്നേഹഗാഥയിലൂടെ 1997 ലാണ് ക്യാപ്റ്റന്‍ രാജു തന്‍റെ സ്വപ്നം സഫലമാക്കിയത്. വിക്രവും ലൈലയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം തീയറ്ററുകളില്‍ വലിയ വിജയം നേടിയില്ലെങ്കിലും ശ്രദ്ധ കൈവരിക്കാന്‍ സാധിച്ചു. ക്യാപ്റ്റന്‍ രാജുവും ചിത്രത്തില്‍ വേഷമിട്ടിരുന്നു.

അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം മിസ്റ്റര്‍ പവനായി എന്ന ചിത്രത്തിലൂടെയാണ് രാജു സംവിധായക കുപ്പായം വീണ്ടും അണിഞ്ഞത്. അഭിനയ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായിരുന്നു നാടോടികാറ്റിലെ പവനായി. അതുകൊണ്ടുതന്നെ അങ്ങനെയൊരു കഥാപാത്രത്തിന് ജീവന്‍ നല്‍കാന്‍ വീണ്ടും അദ്ദേഹം തീരുമാനിച്ചത്. 

ഇന്ന് രാവിലെ കൊച്ചിയിലെ സ്വവസതിയില്‍ വച്ചായിരുന്നു ക്യാപ്റ്റന്‍ രാജു അന്തരിച്ചത്. ഏറെ കാലമായി രോഗബാധിതനായിരുന്ന അദ്ദേഹം അറുപത്തെട്ടാം വയസിലാണ് ജീവിതത്തില്‍ നിന്ന് വിടവാങ്ങിയത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, തെലുഗു ചിത്രങ്ങളിലും വില്ലനായും സ്വഭാവ നടനായും തിളങ്ങിയിട്ടുണ്ട്. 1981ൽ പുറത്തിറങ്ങിയ രക്തമാണ് ആദ്യ ചിത്രം. മാസ്റ്റര്‍ പീസ് ആയിരുന്നു അവസാന ചിത്രം.

നേരത്തെ പക്ഷാഘാതം നേരിട്ടിരുന്നെങ്കിലും ചികില്‍സയിലൂടെ അതിജീവിച്ച ക്യാപറ്റന്‍ രാജുവിന് മകന്റെ വിവാഹാവശ്യത്തിനായി ന്യൂയോര്‍ക്കിലേക്കുള്ള യാത്രയില്‍ ദുബായില്‍ വിമാനത്തില്‍ വച്ച് വീണ്ടു പക്ഷാഘാതം നേരിടുകയായിരുന്നു. ഏറെ നാളുകള്‍ ദുബായില്‍ ചികില്‍സയില്‍ ആയിരുന്ന ക്യാപ്റ്റന്‍ രാജുവിനെ പിന്നീടെ കൊച്ചിയിലെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു.

തിരുവല്ല ഓമല്ലൂര്‍ സ്വദേശിയാണ് ക്യാപറ്റന്‍ രാജു. വിവിധ വിഷയങ്ങളില്‍ ശക്തമായ നിലപാടെടുത്ത നടന്‍ കൂടിയായിരുന്നു ക്യാപറ്റന്‍ രാജു. ഇടക്കാലത്ത് സിനിമയില്‍ നിന്ന് മാറി നിന്ന ക്യാപറ്റന്‍ രാജു നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.