ഇന്ത്യന്‍ കാല്‍പ്പന്തുകളിയുടെ ഹൃദയതാളമായിരുന്ന വി. പി. സത്യന്‍റെ വികാരഭരിതമായ ജീവിതം അഭ്രപാളിയിലേക്കെത്തിക്കുന്ന ക്യാപ്റ്റന്‍റെ ട്രെയിലറിന് നിറഞ്ഞ കയ്യടി. ഇതുവരെ ഒരുലക്ഷത്തിലധികം പേരാണ് ട്രെയിലര്‍ കണ്ടത്.

പത്രപ്രവര്‍ത്തകനായ ജി. പ്രജേഷ് സെന്‍ ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ക്യാപ്റ്റനില്‍ സത്യനായി വേഷമിടുന്നത് ജയസൂര്യയായാണ്.

 സത്യന്‍റെ വ്യക്തിജീവിതവും കളി ജീവിതവുമാണ് മലയാളത്തിലെ ആദ്യ സ്‌പോര്‍ട്‌സ് ബയോപിക് കൂടിയായ ചിത്രം പറയുന്നത്. ജയസൂര്യയുടെ അഭിനയജീവിതത്തിലെ മറ്റൊരു മികച്ച ചിത്രമായിരിക്കും ക്യാപ്റ്റനെന്ന് ട്രെയിലറില്‍ വ്യക്തമാകുന്നുണ്ട്.