തമിഴകത്തെ പഴയകാല നായകനടനും രാഷ്‍ട്രീയനേതാവുമായ ക്യാപ്റ്റൻ വിജയകാന്ത് ചികിത്സയ്‍ക്കായി അടുത്തിടെ യുഎസ്സിലേക്ക് പോയിരുന്നു. വിജയകാന്തിന്റെ ആരോഗ്യനിലയെ കുറിച്ച് പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നുമില്ല. എന്നാല്‍ ഇപ്പോഴിതാ ആരാധകര്‍ക്ക് ആശ്വാസമായി വിജയകാന്തിന്റെ ഫോട്ടോ കുടുംബം പുറത്തുവിട്ടു.

തമിഴകത്തെ പഴയകാല നായകനടനും രാഷ്‍ട്രീയനേതാവുമായ ക്യാപ്റ്റൻ വിജയകാന്ത് ചികിത്സയ്‍ക്കായി അടുത്തിടെ യുഎസ്സിലേക്ക് പോയിരുന്നു. വിജയകാന്തിന്റെ ആരോഗ്യനിലയെ കുറിച്ച് പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നുമില്ല. എന്നാല്‍ ഇപ്പോഴിതാ ആരാധകര്‍ക്ക് ആശ്വാസമായി വിജയ് കാന്തിന്റെ ഫോട്ടോ കുടുംബം പുറത്തുവിട്ടു.

ക്രിസ്തുമസ് ആഘോഷിക്കുന്ന പശ്ചാത്തലത്തിലുള്ള ഫോട്ടോയാണ് പുറത്തുവിട്ടത്. വിജയകാന്തിന്റെ ഭാര്യ പ്രേമലതയും മകൻ ഷണ്‍മുഖപാണ്ഡ്യനും ബന്ധുക്കളും ഒപ്പമുണ്ട്. വിജയകാന്തിന്റെ മറ്റൊരു മകൻ വിജയ പ്രഭാകരൻ ഡിഎംഡികെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളുമായി നാട്ടിലാണ്.