നടന്‍ അജു വര്‍ഗ്ഗീസിനെതിരെ കേസ്. ആക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തിയതിനാണ് കേസ്. കൊച്ചിയിലെ അഭിഭാഷകന്റെ പരാതിയില്‍ കളമശ്ശേരി പൊലീസ് ആണ് കേസെടുത്തത്. ഫേസ്ബുക്കിലെ ഒരു പോസ്റ്റിലായിരുന്നു അജു വര്‍ഗ്ഗീസ് നടിയുടെ പേര് വെളിപ്പെടുത്തിയത്.