തമിഴ് നടൻ പ്രകാശ് രാജിനെതിരെ ലഖ്നൗ കോടതിയിൽ കേസ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പ്രകാശ് രാജിന്റെ പരാമര്‍ശത്തിനെതിരെ അഭിഭാഷകനാണ് കോടതിയെ സമീപിച്ചത്. ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിൽ മൗനം തുടരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി തന്നേക്കാൾ മികച്ച നടനാണെന്നായിരുന്നു പ്രകാശ് രാജിന്‍റെ പരാമര്‍ശം. മികച്ച നടനുള്ള ദേശീയ പുരസ്‌ക്കാരം പ്രധാനമന്ത്രിക്ക് നല്‍കണമെന്നും പ്രകാശ് രാജ് പറഞ്ഞിരുന്നു. കേസിൽ ഈ മാസം ഏഴിന് കോടതി വാദം കേൾക്കും. തനിക്കെതിരെ കോടതിയില്‍ കേസ് വന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ പ്രകാശ് രാജ് ഇതുവരെ തയ്യാറായിട്ടില്ല.