ചെന്നൈ: രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന പരാമര്‍ശത്തിന്റെ പേരില്‍ നടന്‍ കമല്‍ഹാസനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ്. അപകീര്‍ത്തികരവും മതവികാരം വ്രണപ്പെടുത്തുന്നതുമായ പ്രസ്താവനകള്‍ക്കെതിരെയുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 500, 511, 298, 295(a) & 505(c) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് നാളെ കോടതി പരിഗണിക്കും.
രാജ്യത്ത് ഹിന്ദു തീവ്രവാദം ഇല്ലെന്ന് പറയാനാവില്ലെന്നും വലത് സംഘടനകളില്‍ തീവ്രവാദത്തിന്റെ സ്വാധീനമുണ്ടെന്നും കഴിഞ്ഞ ദിവസം തമിഴ് വാര്‍ത്താ വാരികയിലെ പംക്തിയിലൂടെയാണ് കമല്‍ ഹാസന്‍ ആരോപിച്ചത്. പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണെന്നാവശ്യപ്പെട്ട് ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
