ഹൻസിക മൊട്‍വാനിയുടെ പുതിയ സിനിമയ്‍ക്ക് എതിരെ പരാതി. മഹ എന്ന സിനിമയുടെ പോസ്റ്ററാണ് പരാതിക്ക് കാരണമായിരിക്കുന്നത്. സന്ന്യാസിമാരുടെ ഇടയിലിരുന്ന് ഹൻസിക ഹുക്ക വലിക്കുന്ന ഫോട്ടോയുള്ള പോസ്റ്ററാണ് വിവാദത്തിലായിരിക്കുന്നത്. 

പിഎംകെയുടെ ജാനകിരാമനാണ് പരാതി നല്‍കിയിരിക്കുന്നത്. മതവികാരത്തെ ബാധിക്കുന്നതാണ് പോസ്റ്റര്‍ എന്നാണ് പരാതിയില്‍ പറയുന്നത്. ഹൻസികയ്‍ക്കെതിരെയും സംവിധായകൻ യു ആര്‍ ജമീലിനെതിരെയും നടപടിയെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു. ഹൻസിക നായികയാകുന്ന മഹ ഒരു ആക്ഷൻ ത്രില്ലറായിട്ടാണ് ഒരുക്കിയിരിക്കുന്നത്.