ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് നായികയെ വേണം. യുവ നടന്‍ ടൊവിനോ തോമസിനെ നായകനാക്കി ആഷിക് സംവിധാനം ചെയുന്ന ചിത്രത്തിലേക്ക് നായികയെ തേടുന്ന വിവരം സംവിധായകന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിന് പേരിട്ടിട്ടില്ല.
അമല്‍ നീരദ് പ്രൊഡക്ഷന്‍സ് ആന്റ് ഒപിഎം ആണ് നിര്‍മ്മാണം. ചിത്രത്തിലേക്ക് 26 വയസ് തോന്നിക്കുന്ന നായികയാണ് വേണ്ടത്. ശ്യാം പുഷ്‌കരന്‍, ദിലേഷ് നായര്‍ തുടങ്ങിയവരാണ് അണിയറയിലുള്ളത്.
