ആഷിഖ് അബുവിന്‍റെ അസോസിയേറ്റ് ആയിരുന്ന മധു സി.നാരായണന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേര്‍ന്ന് നിര്‍മ്മാണം

ദിലീഷ് പോത്തനും ശ്യാം പുഷ്കരനും ചേര്‍ന്ന് നിര്‍മ്മിക്കുന്നു, ഒപ്പം 'ഫഹദ് ആന്‍റ് ഫ്രണ്ട്സ്' എന്ന പേരിലുള്ള ബാനറുമായി ഫഹദ് ഫാസില്‍, ശ്യാം പുഷ്കരന്‍റെ തന്നെ തിരക്കഥ, സംവിധാനം ചെയ്യുന്നത് ആഷിഖ് അബുവിന്‍റെ അസോസിയേറ്റ് ആയിരുന്ന മധു സി.നാരായണന്‍. ചിത്രത്തില്‍ പ്രതിനായകനെ അവതരിപ്പിക്കുന്നത് ഫഹദ് ഫാസിലും.. ഇങ്ങനെ പല പ്രത്യേകതകള്‍ കൊണ്ട് ശ്രദ്ധ നേടിയ പ്രോജക്ടാണ് കുമ്പളങ്ങി നൈറ്റ്സ്. ഫഹദ് വില്ലനാവുമ്പോള്‍ നായകനാവുന്നത് ഷെയ്ന്‍ നിഗം ആണ്. ഒപ്പം സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവരുമുണ്ട്. എന്നാല്‍ ചിത്രത്തിലെ പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആരെന്ന് തീരുമാനിച്ചിരുന്നില്ല. നായികയ്ക്കുവേണ്ടി കാസ്റ്റിംഗ് കോള്‍ നടത്തിയിരിക്കുകയാണ് അണിയറക്കാര്‍ ഇപ്പോള്‍.

കൊച്ചി ഭാഷയില്‍ പരിചയമുള്ള, 18നും 24നുമിടയില്‍ പ്രായമുള്ള യുവതികളെയാണ് അണിയറക്കാര്‍ തേടുന്നത്. ഏറ്റവും പുതിയ ഫോട്ടോഗ്രാഫും ബയോഡാറ്റയും ബന്ധപ്പെടാനുള്ള വിവരങ്ങളും kncasting1@gmail.com എന്ന വിലാസത്തില്‍ അയയ്ക്കണം.